മാർപാപ്പയുടെ UAE സന്ദർശനം: പൊതുപരിപാടിയിൽ 1.35 ലക്ഷം പേർക്ക് പങ്കെടുക്കാം

ഫെബ്രുവരി അഞ്ചിന് രാവിലെ സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മാർപാപ്പയുടെ പൊതുപരിപാടി

news18
Updated: January 22, 2019, 10:04 PM IST
മാർപാപ്പയുടെ UAE സന്ദർശനം: പൊതുപരിപാടിയിൽ 1.35 ലക്ഷം പേർക്ക് പങ്കെടുക്കാം
ഫെബ്രുവരി അഞ്ചിന് രാവിലെ സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മാർപാപ്പയുടെ പൊതുപരിപാടി
  • News18
  • Last Updated: January 22, 2019, 10:04 PM IST IST
  • Share this:
അബുദാബി: യു.എ.ഇ സന്ദർശനത്തോട് അനുബന്ധിച്ച് ഫ്രാൻസിസന് മാർപാപ്പയുടെ പൊതുപരിപാടിയിൽ 1.35 ലക്ഷം പേർക്ക് പങ്കെടുക്കാം. ഇതിൽ 1,20,000 ആളുകൾക്ക് പരിപാടി നടക്കുന്ന സായിദ് സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകും. 15,000 ആളുകൾക്ക് സ്റ്റേഡിയത്തിനുപുറത്തുള്ള ബിഗ് സ്‌ക്രീനിൽ പരിപാടി ലൈവായി കാണാം. ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിക്കാണ് പരിപാടി. മാർപാപ്പയുടെ പരിപാടിയ്ക്കുള്ള ടിക്കറ്റിനായി ബുക്ക് ചെയ്തവരിൽനിന്നാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കുന്ന 1.20 ലക്ഷം പേരെ തിരഞ്ഞെടുക്കുക. നാഷണൽ മീഡിയ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി മൂന്നിനാണ് മാർപാപ്പ അബുദാബിയിൽ എത്തുന്നത്.  ഫെബ്രുവരി നാലിന് മാർപാപ്പയെ യുഎഇ ഔദ്യോഗികമായി സ്വീകരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡൻഷ്യൽ പാലസിലാണ് സ്വീകരണ പരിപാടി. അതിനുശേഷം അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും.

മൂവായിരത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ദുബായ് പൊലീസ്

അന്നേ ദിവസം വൈകിട്ട് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും. അതിനുശേഷം 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. പത്ത് മണിക്ക് നടക്കുന്ന സായിദ് സ്പോർട്‌സ് സിറ്റിയിൽ പൊതുസമ്മേളനത്തിനുശേഷം മാർപാപ്പ അബുദബിയിൽനിന്ന് മടങ്ങും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍