ദുബായ്: സാധനം വാങ്ങാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. ദുബായ് അൽഖുസൈസിലെ ഒരു സൂപ്പര്‍മാർക്കറ്റിൽ സെയില്‍സ്മാനായ ഇന്ത്യക്കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം നടന്ന സംഭവത്തിലെ ആദ്യ വിചാരണ കഴിഞ്ഞ ദിവസമാണ് ദുബായ് കോടതിയിൽ നടന്നത്. കെനിയൻ വംശജയായ പെൺകുട്ടിയാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടത്. വീടിനടുത്തുള്ള സൂപ്പര്‍ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിവരാൻ അമ്മ പറഞ്ഞതനുസരിച്ചാണ് പെൺകുട്ടി കടയിലെത്തിയത്. തനിക്ക് വേണ്ടി സൂപ്പർ മാർക്കറ്റിനുള്ളിൽ കാത്തു നിൽക്കാൻ പ്രതി കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത് ശ്രദ്ധിക്കാതെ മകൾ വീട്ടിലേക്ക് തിരിച്ചുവെന്നുമാണ് മകൾ പറഞ്ഞതനുസരിച്ച് അമ്മ പൊലീസിനെ അറിയിച്ചത്.
കുട്ടി സൂപ്പർമാർക്കറ്റിൽ നിന്നിറങ്ങുന്നത് കണ്ട സെയിൽസ്മാൻ പുറകെ ഓടിയെത്തി ലിഫ്റ്റിനുള്ളിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപിടിച്ച ശേഷമായിരുന്നു അതിക്രമം. തന്റെ കൈമുട്ട് ഉപയോഗിച്ച് കുട്ടിയുടെ നെഞ്ചിൽ ഉരസിയതായി ഇയാൾ പൊലീസിനോടും സമ്മതിച്ചിട്ടുണ്ട്.
കടയിൽ നിന്ന് തിരികെയെത്തിയ മകൾ പേടി കൊണ്ട് വിറയ്ക്കുകയായിരുന്നുവെന്നും അവൾ പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് അമ്മ അറിയിച്ചത്. പ്രതിയായ സെയിൽസ്മാൻ കുട്ടിയെ ലിഫ്റ്റിലേക്ക് പിന്തുടരുന്ന സിസിറ്റിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലൈംഗികമായി ഉപദ്രവിച്ച കുറ്റത്തിനാണ് നിലവിൽ കേസ്. കേസിൽ ഫെബ്രുവരി 20ന് വിധി പറയുമെന്നാണ് സൂചന.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.