ഷാർജയിൽ മലയാളി ബാലനെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

രക്ഷിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

News18 Malayalam | news18-malayalam
Updated: April 22, 2020, 1:30 PM IST
ഷാർജയിൽ മലയാളി ബാലനെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
sharjah police
  • Share this:
ഷാർജ: മലയാളി ബാലനെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കിളിയന്തറ പുന്നക്കൽ ഷാനി ദേവസ്യയുടെയും ഷീബ ഐസക്കിന്റെയും മകൻ ഡേവിഡ് (11) ആണ് മരിച്ചത്. റയാൻ ഇന്റർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്നും ഷാർജ പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

രക്ഷിതാക്കളെയും ബന്ധുക്കളെയും ഷാർജ പൊലീസ് ചോദ്യം ചെയ്തുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മരണത്തെ കുറിച്ച് ഉടൻ വ്യക്തത വരുമെന്നും പൊലീസ് അറിയിച്ചു.

BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]

അൽ ഖാസിമിയയിലെ ഫ്ളാറ്റിൽ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വിവരം അറിഞ്ഞയുടൻ പൊലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തി. അവരെത്തുമ്പോഴേക്കും കുട്ടി മരിച്ച നിലയിലായിരുന്നു. തുടർനടപടികൾക്കായി മൃതദേഹം ഫോറൻസിക് ലാബിലേക്ക് മാറ്റി. അൽ ഗർബ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു.
First published: April 22, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading