Umrah Pilgrimage | രണ്ട് ഉംറകൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധം; തീർഥാടനത്തിന് കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ

ആദ്യഘട്ടത്തിൽ ദിവസം ആറ് പ്രാവശ്യം ആകും ഉംറയ്ക്ക് അനുമതി. ഉംറ നിർവഹിക്കാൻ ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ വീതം സമയം അനുദിക്കും.

News18 Malayalam | news18-malayalam
Updated: October 1, 2020, 11:05 AM IST
Umrah Pilgrimage | രണ്ട് ഉംറകൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധം; തീർഥാടനത്തിന് കർശന നിയന്ത്രണങ്ങളുമായി സൗദി അറേബ്യ
മെക്കയിൽ കാബ വലംവയ്ക്കുന്ന ഹജ്ജ് തീർഥാടകർ
  • Share this:
ഉംറ തീർഥാടനം പുനഃരാംരംഭിക്കുന്നതിന് മുന്നോടിയായി കർശന മാർഗ നിർദേശങ്ങളുമായി സൗദി അറേബ്യ. കോവിഡ് പശ്ചാത്തലത്തിൽ നിര്‍ത്തി വച്ചിരുന്ന ഉംറ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുമ്പോൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ നാല് മുതലാണ് ഉംറ തീർഥാടനം പുനഃരാരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്ത് അകത്തുള്ളവർക്ക് മാത്രമാണ് അനുമതി. നവംബർ ഒന്നു മുതൽ തീർഥാടനം പൂർണ്ണതോതിലാകും. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Also Read-'കള്ളനോടാ കളി'; പിടിക്കാൻ വെച്ച സിസിടിവിയുടെ ഹാർഡ് ഡിസ്ക് അടക്കം അടിച്ചു മാറ്റി

കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് ഉംറ തീർഥാടനം ആരംഭിക്കുന്നത്. ഇതിനായെത്തുന്ന ആളുകളും എല്ലാ നിർദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുമെന്നാണ് സൗദി ഹജ്ജ്-ഉംറ കാര്യാലയം അറിയിച്ചിരിക്കുന്നത്. 'തീർഥാടകർക്ക് രണ്ട് തവണ ഉംറ ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ രണ്ട് ഉംറകൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധമാണ്. കൊറോണ വൈറസ് കാരണമായി സ്വീകരിച്ചിരിക്കുന്ന ആവശ്യമായ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം ഉണ്ടായിരിക്കും' എന്നാണ് മന്ത്രാലയത്തിന്‍റെ ചീഫ് പ്ലാനിംഗ് ആൻഡ് സ്ട്രാറ്റജി ഓഫീസർ ഡോ.അൽ മദ്ദാഹ് അറിയിച്ചത്.

Also Read-Also Read- പണയംവെച്ച സ്വർണാഭരണങ്ങൾ എടുത്തുകൊടുത്തില്ല; 27 കാരി ഭർത്താവിനെ കുത്തിക്കൊന്നു

ഉംറ നിർവഹിക്കുന്നതിനായി ഇതുവരെ 35000 അപേക്ഷകൾ ലഭിച്ചെന്നും അറബ് ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു. തീർഥാടനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി ഘട്ടം ഘട്ടമായുള്ള പദ്ധതികളാണ് ഭരണകൂടം തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ദിവസം ആറ് പ്രാവശ്യം ആകും ഉംറയ്ക്ക് അനുമതി. ഉംറ നിർവഹിക്കാൻ ഓരോ തീർഥാടകനും മൂന്ന് മണിക്കൂർ വീതം സമയം അനുദിക്കും. സൂര്യാസ്ത്മയത്തിനും വൈകുന്നേരത്തെ ആരാധനയ്ക്കും ഇടയ്ക്കുള്ള സമയത്ത് ഉംറയ്ക്ക് അനുമതിയുണ്ടായിരിക്കുന്നതല്ല. ആസമയം ശുചീകരണത്തിനും അണുനശീകരണത്തിനും ഉപയോഗപ്പെടുത്തും. ഉംറയ്ക്കുള്ള ഓരോ സംഘം എത്തുന്നതിന് മുമ്പായും അണുനശീകരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Also Read-ശരിക്കും മാപ്പ്! ഗൂഗിളിന്റെ ചതി; മാപ്പു നോക്കി തേക്കടിക്ക് പോയി; എത്തിയത് ശബരിമലയിൽ

ഓരോ സംഘത്തിനൊപ്പവും ഓരോ സൂപ്പർവൈസറും ഉണ്ടാകും. സാമൂഹിക അകലം അടക്കമുള്ള കർശന നിർദേശങ്ങൾ ഇവർ പിന്തുടരുന്നുണ്ടെന്നും അനുവദിച്ച സമയത്തിനുള്ളിൽ തന്നെ ഉംറ നിർവഹിച്ച് മടങ്ങുന്നുവെന്നും ഉറപ്പാക്കാനാണിത്. രോഗലക്ഷണങ്ങൾ ഉള്ളവർ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കായി പ്രത്യേക ഐസലേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.



രണ്ട് ആഴ്ചകൾക്ക് ശേഷം ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ ആദ്യ ഘട്ടത്തിലെ കുറവുകൾ കൃത്യമായി വിശകലനം ചെയ്തു അത് പരിഹരിച്ചു കൊണ്ടുള്ള സംവിധാനങ്ങൾ ആകും ഉണ്ടാവുക. 'ഹജ്ജ്-ഉംറ തീർഥാടനങ്ങൾക്കായി അധിക ജാഗ്രതയാണ് സൗദി ഭരണകൂടം വച്ചു പുലർത്തുന്നത്. ലോകമെമ്പാടും നിന്നും എത്തുന്ന ആളുകളുടെ സുരക്ഷയും സംരക്ഷണവുമാണ് മുഖ്യ ലക്ഷ്യം. ഡോ.അൽ മദ്ദാഹ് വ്യക്തമാക്കി.
Published by: Asha Sulfiker
First published: October 1, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading