നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു; പൊലീസില്‍ പരാതി നല്‍കി 17 കാരന്‍

  അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നു; പൊലീസില്‍ പരാതി നല്‍കി 17 കാരന്‍

  ഒരിക്കല്‍ കൂടി സ്‌കൂള്‍ പരീക്ഷയെഴുതി ഉന്നത ഗ്രേഡ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ താത്പര്യം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ദുബൈ: അച്ഛന് ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നാപരോപിച്ച് പൊലീസില്‍ പരാതി നല്‍കി 17 കാരന്‍. പരാതി ലഭിച്ച ഉടന്‍ ദുബൈ പൊലീസിന്റെ ചൈല്‍ഡ് ആന്റ് വിമണ്‍ പ്രൊട്ടക്ഷന്‍ ടീം നടപടി സ്വീകരിച്ചു. രാജ്യത്തെ കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരം നടപടിയെടുത്തത്. കുട്ടിയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും അത് പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

   സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുട്ടിയെ അതേ സ്‌കൂളില്‍ അതേ കോഴ്‌സിന് തന്നെ ചേര്‍ക്കുമെന്നായിരുന്നു പിതാവിന്റെ നിര്‍ബന്ധം. എന്നാല്‍ ആ കോഴ്‌സ് പഠിക്കാനുള്ള തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് മകന്റെ വാദം. ഒരിക്കല്‍ കൂടി സ്‌കൂള്‍ പരീക്ഷയെഴുതി ഉന്നത ഗ്രേഡ് വാങ്ങണമെന്നായിരുന്നു പിതാവിന്റെ താത്പര്യം.

   അമ്മയോടൊപ്പം 17 വയസുകാരന്‍ തങ്ങളെ സമീപിച്ചതെന്ന് ശിശു സംരക്ഷണ വിഭാഗം മേധാവി മാഇത മുഹമ്മദ് അല്‍ ബലൂശി പറഞ്ഞു. അധികൃതര്‍ അച്ഛനുമായി ബന്ധപ്പെടുകയും കുട്ടിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അച്ഛന്റെ താത്പര്യങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്ന് കുട്ടിയെയും ഉപദേശിച്ചു.

   രണ്ട് പേരും സംസാരിച്ച് ഒടുവില്‍ മകന്റെ ഇഷ്ടത്തിന് തന്നെ കാര്യങ്ങള്‍ വിട്ടുകൊടുക്കാന്‍ അച്ഛന്‍ തയ്യാറായി. കുട്ടികളുടെയും സ്ത്രീകളുടെയും വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും കുടുംബ ബന്ധങ്ങള്‍ക്കും കുട്ടികളുടെ താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

   പഠിക്കാത്ത മകനെ കഴുതയെന്ന് വിളിച്ചു; അരലക്ഷം രൂപയോളം പിഴയടച്ച് പിതാവ് പാഠം പഠിച്ചു

   മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍(48,000) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്‍. മകനെ പിതാവ് 'നീയൊരു കഴുതയാണെന്ന്' പറഞ്ഞതിനെ തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.

   ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കുട്ടിയെ അപമാനിച്ച പിതാവ് 200ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.

   ഇത് ആദ്യമായല്ല കുവൈറ്റില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ കുവൈറ്റില്‍ അമ്മയോട് തന്റെ കുട്ടികളോട് മോശമായി പെരുമാറിയതിന് ഒരു മാസം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പിതാവിന്റെ പരാതിയിലായിരുന്നു നടപടി. 2015ലെ നിയമം മാതാപിതാക്കള്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് വിലക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}