• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ മലയാളികളും

ഇറാനുമായി ബന്ധപ്പട്ട് വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

news18
Updated: July 21, 2019, 12:41 PM IST
ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ മലയാളികളും
News 18
news18
Updated: July 21, 2019, 12:41 PM IST
ദുബായ്: ഹോർമുസ് കടലിൽനിന്നും ഇറാൻ പിടിച്ചെടുത്ത ബ്രീട്ടീഷ് എണ്ണക്കപ്പലിൽ മലയാളികളും. എറണാകുളം സ്വദേശികളായ മൂന്ന് പേരാണ് കപ്പലിൽ ഉള്ളത്. കപ്പലിന്റെ ക്യാപ്റ്റനും മലയാളിയാണ്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇറാനുമായി ബന്ധപ്പട്ട് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 23 ജീവനക്കാരിൽ മൂന്ന് പേരാണ് മലയാളികൾ. ഇവരടക്കം 18 ഇന്ത്യക്കാർ കപ്പലിലുണ്ട്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ വീട്ടിലേക്ക് കപ്പൽ ഉടമകളാണ് വിളിച്ച് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് വിളിച്ചതെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഡിജോയുടെ പിതാവ് പാപ്പച്ചൻ പറഞ്ഞു.തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലെ മറ്റ് മലയാളികൾ. ഫോർട്ട്കൊച്ചി സ്വദേശിയാണ് കപ്പലിലെ ക്യാപ്റ്റൻ. എന്നാൽ സംഭവത്തെ കുറിച്ച് ഓദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ഇറാനുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

മത്സ്യബന്ധന ബോട്ടിൽ ഇടിച്ചിട്ടും നിർത്താതെ പോയതിനാലാണ് കപ്പൽ പിടികൂടിയതെന്നും 23 ജീവനക്കാരെയും ചോദ്യം ചെയ്യാതെ കപ്പൽ വിട്ടുനൽകില്ലെന്നുമാണ് ഇറാൻറെ നിലപാട്. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന ബ്രിട്ടീഷ് പതാകയുള്ള സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാൻ തീരരക്ഷാ സേന പിടിച്ചെടുത്തത്.

First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...