യുഎഇയിൽ കോവിഡ് ബാധിച്ച് ഇന്നലെയും 3 മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ വരെ ആകെ മരണസംഖ്യ 248. ഏറ്റവും ഒടുവിൽ 822 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 30,307 ആയി ഉയർന്നു. 601 പേർ രോഗമുക്തി നേടി. ഇതുൾപ്പെടെ മൊത്തം 15,657 പേർ രോഗം മാറി ആശുപത്രി വിട്ടു. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെ തന്നെ സംസ്കരിക്കുകയാണ്. അതേസമയം ഉറ്റവരുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനാകാത്ത ദുഖത്തിലാണ് നാട്ടിലുള്ള ബന്ധുക്കൾ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.