നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • അശ്ലീല പ്രദര്‍ശനം; ലൈംഗിക അധിക്ഷേപം; യുവാവ് യുഎഇയിൽ അറസ്റ്റിൽ

  അശ്ലീല പ്രദര്‍ശനം; ലൈംഗിക അധിക്ഷേപം; യുവാവ് യുഎഇയിൽ അറസ്റ്റിൽ

  സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവാവ് പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ട്.

  News18

  News18

  • Share this:
   ദുബായ്: ഫിലിപ്പൈൻ സ്വദേശിയായ വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റിൽ. നേപ്പാൾ സ്വദേശിയായ 23കാരൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരായ വിചാരണയും ആരംഭിച്ചു. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം, ലൈംഗിക അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

   കഴിഞ്ഞ മാസം അവസാനത്തോടെ ജബേൽ അലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 43കാരിയോട് യുവാവ് മോശമായി പെരുമാറിയെന്നാണ് പരാതി. 'ഷോപ്പിംഗ് സെന്‍ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു.. നടന്നു വരവെ ഒരു യുവാവ് പിന്തുടരാൻ തുടങ്ങി.. താമസിക്കുന്ന കെട്ടിടത്തിന് അടുത്തെത്തിയപ്പോഴേക്കും ഇയാൾ അശ്ലീല പ്രദർശനം നടത്തുകയും പിറകിൽ സ്പർശിക്കുകയും ചെയ്തു'.. ഫിലിപ്പൈൻ സ്വദേശിയായ വീട്ടമ്മ പരാതിയിൽ ആരോപിക്കുന്നു. ബഹളം വച്ച് ആളുകളെത്തിയെങ്കിലും അപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു.
   You may also like:Tamil Nadu Custodial Deaths | പൊലീസുകാരുടെ ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം: അന്വേഷണസംഘം [NEWS]Covid 19 | കോവിഡ് പ്രതിരോധത്തിലെ 'ധാരാവി മോഡൽ'; പ്രശംസിച്ച് ലോകാരോഗ്യസംഘടന [NEWS] Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]
   ഇതിന് പിന്നാലെ ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുകയും അറസ്റ്റ് ഉണ്ടാവുകയുമായിരുന്നു. സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും അശ്ലീല പ്രദർശനം നടത്തിയെന്നും യുവാവ് പ്രോസിക്യൂട്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ട്. കേസിൽ അടുത്ത വിചാരണ ജൂലൈ 27ന് നടക്കും
   Published by:Asha Sulfiker
   First published:
   )}