• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്

news18
Updated: February 9, 2019, 5:53 PM IST
സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
news18
  • News18
  • Last Updated: February 9, 2019, 5:53 PM IST IST
  • Share this:
ദമാം: സൗദി അറേബ്യയിലെ അല്‍ഹസയില്‍ പെട്രോള്‍ പമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. എക്‌സല്‍ എന്‍ജിനീയറിംഗ് കമ്പനിയിലെ ജീവനക്കാരാണ് മൂന്നു പേരും.

കഴിഞ്ഞ ദിവസം വൈകുന്നേരം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫിറോസ്ഖാന്‍രെ സുഹൃത്ത് നാസറിന്റേതായിരുന്നു വാഹനം. മൃതദേഹങ്ങള്‍ അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Also Read യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം; തിരിച്ചറിഞ്ഞത് 2 മാസങ്ങള്‍ക്ക് ശേഷം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍