കോവിഡ് പ്രതിസന്ധിക്കിടെ രഹസ്യബന്ധങ്ങൾ പരസ്യമായി; സൗദിയിൽ വിവാഹമോചന നിരക്കിൽ വർധന
കോവിഡ് പ്രതിസന്ധിക്കിടെ രഹസ്യബന്ധങ്ങൾ പരസ്യമായി; സൗദിയിൽ വിവാഹമോചന നിരക്കിൽ വർധന
ഈ കാലയളവിൽ വിവാഹമോചനം, ഖുൽഅ ( ഇസ്ലാമിക രീതി അനുസരിച്ച് മഹർ തിരികെ നല്കി സ്ത്രീകൾ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രീതി) എന്നിവ മുപ്പത് ശതമാനം വരെ കൂടിയെന്നാണ് കണക്ക്
റിയാദ്: കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ സൗദിയിൽ വിവാഹമോചനങ്ങളിൽ 30% വരെ വർധനവുണ്ടായതായി റിപ്പോർട്ട്. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പ്രകാരം സൗദി അറേബ്യയിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 13000 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചന അഭ്യർഥനയുമായി എത്തിയത് 7482 പേരും..
ഖുൽഅ ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകൾക്ക് അവരുടെ അഭ്യർഥന നിറവേറ്റുന്നതിന് ചില പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിലൊന്ന് വിവാഹ സമയത്ത് ഭർത്താവ് നൽകിയ മഹർ തിരികെ നൽകുക എന്നതാണ്... ഭർത്താവിൽ നിന്ന് പീഡനം ഏൽക്കേണ്ടി വന്നുവെന്ന് തെളിയിക്കാനായാൽ യാതൊരു നഷ്ടപരിഹാരവും നൽകാതെ തന്നെ വിവാഹബന്ധം പൂർണ്ണമായും വേർപെടുത്താനും കഴിയും. കോവിഡ് പ്രതിസന്ധി കാലയളവിൽ വിവാഹമോചന-ഖുൽഅ അഭ്യർഥനകൾ വർധിച്ചുവെന്ന കാര്യം നിയമവിദഗ്ധരും സമ്മതിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.