HOME » NEWS » Gulf » 35 KILLED 4 CRITICALLY INJURED AS BUS CARRYING ASIAN ARAB NATIONALS CRASHES IN SAUDI ARABIA UPDATE RV

സൗദിയിൽ ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 35 പേർ മരിച്ചു

മണ്ണുമാന്ത്രി യന്ത്രവുമായി കൂട്ടിയിടിച്ചശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌

News18 Malayalam | news18
Updated: October 17, 2019, 8:58 AM IST
സൗദിയിൽ ഉംറ തീർത്ഥാടകരുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 35 പേർ മരിച്ചു
News18
  • News18
  • Last Updated: October 17, 2019, 8:58 AM IST
  • Share this:
റിയാദ്: സൗദിയിലെ മദീനക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ 35 പേര്‍ മരിച്ചു. മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് പോകുന്നതിനിടെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെട്ടതായി ഇതുവരെയും സ്ഥരീകരിച്ചിട്ടില്ല .

തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു.മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്‌. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

Also Read- ആരാണ് പോലീസ് തിരയുന്ന ജോളിയുടെ ആ ഉറ്റ സുഹൃത്ത്?

First published: October 17, 2019, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading