ദുബായ് ഡ്യൂട്ടി ഫ്രീ: മംഗളൂരു സ്വദേശിക്ക് 7 കോടി സമ്മാനം; മലയാളിക്ക് ബെൻസ് കാർ

മലയാളിയായ റോണി തോമസിനാണ് മെഴ്‌സിഡീസ് ബെന്‍സ് കാർ സമ്മാനമായി ലഭിച്ചത്. 

news18-malayalam
Updated: October 2, 2019, 1:56 PM IST
ദുബായ് ഡ്യൂട്ടി ഫ്രീ: മംഗളൂരു സ്വദേശിക്ക് 7 കോടി സമ്മാനം; മലയാളിക്ക് ബെൻസ് കാർ
മലയാളിയായ റോണി തോമസിനാണ് മെഴ്‌സിഡീസ് ബെന്‍സ് കാർ സമ്മാനമായി ലഭിച്ചത്. 
  • Share this:
ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 10 ലക്ഷം ഡോളര്‍ (7കോടിയിലേറെ രൂപ) സമ്മാനം. ദുബായില്‍ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ അക്കൗണ്ടന്റായ മംഗളൂരു സ്വദേശി പ്രവീണ്‍ അരന്‍ഹയ്ക്കാണ് സമ്മാനം ലഭിച്ചത് . മലയാളിയായ റോണി തോമസിനാണ് മെഴ്‌സിഡീസ് ബെന്‍സ് കാർ സമ്മാനമായി ലഭിച്ചത്.

10 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന പ്രവീൺ സഹപ്രവര്‍ത്തകർക്കൊപ്പമാണ് ടിക്കറ്റെടുത്ത്. മകളുടെ പഠനത്തിനായി നിശ്ചിത തുക കരുതി വയ്ക്കും. ദുബായില്‍ തന്നെ തുടരാനാണു താല്‍പര്യമെന്നും പറഞ്ഞു.

ഫിലിപ്പീന്‍സ് സ്വദേശിക്ക് അപ്രീലിയ ഡോര്‍സോഡ്യൂറോ ബൈക്കും ലഭിച്ചു.

Also Read പിരിവെടുത്ത് ടിക്കറ്റ് എടുത്തവർക്ക് ഓണം ബംബർ, ചരിത്രസമ്മാനം പങ്കിട്ടവർ ആറുപേർ

First published: October 2, 2019, 1:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading