ദുബൈ: ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് (Passengers to Dubai) 48 മണിക്കൂറിനിടയില്‍ നടത്തിയ പി.സി.ആര് പരിശോധനാ ഫലം (PCR Test report) നിര്‍ബന്ധം. ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airline) തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, ലെബനാന്, പാകിസ്ഥാന്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്, യു.കെ, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാണ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പി.സി.ആര് പരിശോധനയ്ക്കും വിധേയമാകണം.
ഇന്ത്യ ഉള്‍പ്പെടെയുള്ള 50ല്‍ അധികം രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷവും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
ദുബൈ വിമാനത്താവളത്തില്‍ ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യു.ആര് കോഡ് ഉണ്ടായിരിക്കണം. ദുബൈയിലെ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്.
എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താൽക്കാലികമായി നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്ലൈന്ദുബായിലേക്ക് (Dubai) എട്ട് നഗരങ്ങളില്‍ നിന്നുള്ള പാസഞ്ചര്‍ സര്‍വീസുകള്‍ (Passenger Services) ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് (Emirates Airlines) അറിയിച്ചു. 2021 ഡിസംബര്‍ 28 മുതലാകും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.
Also Read -
അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരു കോടി രൂപയോളം പിഴ; നിയമ ഭേദഗതിയുമായി UAEആഫ്രിക്കയിലെ (Africa) എട്ട് നഗരങ്ങളിൽ നിന്ന് ദുബായിലേക്കുള്ള പ്രവേശനത്തിനും ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കമ്പനിയുടെ വെബ്സൈറ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊണാക്രിയില്‍ (Conakry) നിന്ന് ഡക്കാറിലേക്കുള്ള (Dakar) സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.