നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഡ്രൈവിംഗിനിടെ മൊബൈലിൽ കളി വേണ്ട: നിയമം കടുപ്പിക്കാനൊരുങ്ങി യുഎഇ 

  ഡ്രൈവിംഗിനിടെ മൊബൈലിൽ കളി വേണ്ട: നിയമം കടുപ്പിക്കാനൊരുങ്ങി യുഎഇ 

  വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 800 ദിർഹം പിഴ ഈടാക്കും

  • News18
  • Last Updated :
  • Share this:
   അബുദാബി: വാഹവനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കർശന താക്കീതുമായി അബുദാബി പൊലീസ്. ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്നത് കൂടാതെ ഫോട്ടോ എടുക്കലും ഗെയിം കളിക്കലും സര്‍വ സാധാരണമായ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

   വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുകയോ ഗെയിം കളിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടാൽ 800 ദിർഹം പിഴ ഈടാക്കുമെന്നാണ് അബുദാബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇതിനൊപ്പം നാല് ബ്ലാക്ക് പോയിന്റ്സും.

   Also Read-സാമൂഹികപ്രവർത്തകൻ നന്തി നാസർ അന്തരിച്ചു ; വിടവാങ്ങിയത് യുഎഇയിലെ ഇന്ത്യക്കാരുടെ ആശാകേന്ദ്രം

   അശ്രദ്ധമായി വാഹനം ഓടിച്ചുള്ള അപകടങ്ങളാണ് ഇപ്പോൾ ഏറെയും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നാണ് നാഷണൽ ആംബുലൻസ് സർവീസ് വിഭാഗം അധികൃതരും അറിയിച്ചിരിക്കുന്നത്.

   'അശ്രദ്ധ മൂലം ജീവൻ തന്നെ വില നൽകേണ്ടി വരുന്ന സംഭവങ്ങൾക്ക് പലപ്പോഴും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ് ഞങ്ങളുടെ സർവീസിനെയും അത്യാവശ്യ സാഹചര്യങ്ങളിൽ പ്രതികരിക്കാനെടുക്കുന്ന സമയത്തെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട്... ആംബുലൻസ് സർവീസുകൾ ഉൾപ്പെടെ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവർക്കും  ഇത്തരം അശ്രദ്ധകൾ വലിയ അപകടമാണ്'.. എന്നാണ് നാഷണൽ ആംബുലന്‍സ് സർവീസ് ഉദ്യോഗസ്ഥനായ അലി അൽ ഖറൂസി അറിയച്ചത്.
   Published by:Asha Sulfiker
   First published:
   )}