കൊല്ലം: സൗദി അറേബ്യയില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് തിരിച്ച മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി മിദ്ലാജ് ഇബ്രാഹീം ആണ് വീട്ടിലെത്തിയ ഉടൻ തന്നെ മരിച്ചത്. സൗദിയിലെ ദമ്മാമില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് മിദ്ലാജ് നാട്ടിലെത്തിയത്.
ഭാര്യ ഷംനയോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി, കാത്തിരുന്ന മക്കളെ കണ്ടയുടനെ മിദ്ലാജ് ഇബ്രാഹീം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മിദ്ലാജ് ഇബ്രാഹിന്റെ മരണത്തിൽ ദമ്മാമിൽ ഹഫര്‍ അല്‍ബാത്വിനിലെ വിവിധ പ്രവാസ സംഘടനകൾ അനുശോചിച്ചു.
വർഷങ്ങളായി സൗദിയില്‍ പ്രവാസിയായിരുന്ന മിദ്ലാജ് വൃക്കരോഗം മൂലം നേരത്തെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയിരുന്നു. എന്നാൽ ചികിത്സയ്ക്കൊടുവിൽ രോഗം നിയന്ത്രണവിധേയമായതോടെ വീണ്ടും സൗദിയിൽ തിരിച്ചെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് വീണ്ടും പ്രവാസലോകത്തേക്ക് മടങ്ങിയെത്തിയത്.
ഹഫര്‍ അല്‍ബാത്വിനിലെ ഒരു ബഖാലയിലാണ് മിദ്ലാജ് ഇബ്രാഹീം ജോലി ചെയ്തിരുന്നത്. അതിനിടയില്‍ വൃക്കരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് തിരിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.