ദുബായ്: മകനെ കഴുതയെന്ന് വിളിച്ച പിതാവ് 200 കുവൈത്തി ദിനാര്‍(48,000) പിഴ നല്‍കണമെന്ന് കുവൈത്തി പബ്ലിക് പ്രോസിക്യൂഷന്. മകനെ പിതാവ് 'നീയൊരു കഴുതയാണെന്ന്' പറഞ്ഞതിനെ തുടര്‍ന്ന് കേസ് ഫയല്‍ ചെയ്യുകയായിരുന്നെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിതാവ് മോശമായി സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് കുട്ടി പിതാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ കഴുതയെന്ന് വിളിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. കേസ് പബ്ലിക് പ്രോസിക്യൂഷന് കുട്ടിയെ അപമാനിച്ച പിതാവ് 200ദിനാര്‍ പിഴയായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
ഇത് ആദ്യമായല്ല കുവൈറ്റില്‍ ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018ല്‍ കുവൈറ്റില്‍ അമ്മയോട് തന്റെ കുട്ടികളോട് മോശമായി പെരുമാറിയതിന് ഒരു മാസം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പിതാവിന്റെ പരാതിയിലായിരുന്നു നടപടി. 2015ലെ നിയമം മാതാപിതാക്കള്‍ കുട്ടികളോട് മോശമായി പെരുമാറുന്നത് വിലക്കുന്നുണ്ട്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി അബുദാബി
സെപ്റ്റംബര്‍ 5 മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റൈന് ഒഴിവാക്കി അബുദാബി.വാക്സിന് എടുത്ത യാത്രക്കാര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബ സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു. വാക്സിന് എടുക്കാതെ രാജ്യത്ത് എത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റൈന് തുടരും.വിമാനത്താവളത്തില്‍ എത്തി പി സി ആര് പരിശോധന നടത്തണം. ഒപ്പം നാലാം ദിവസവും എട്ടാം ദിവസവും പി സി ആര് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Family relationship, Kuwait