നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ഐസിയുവിൽനിന്ന് ക്രീസിലേക്ക്; ടി 20 സെമിഫൈനലിൽ തകർത്തടിച്ച പാക് താരത്തെ ചികിത്സിച്ചത് മലയാളി ഡോക്ടർ

  ഐസിയുവിൽനിന്ന് ക്രീസിലേക്ക്; ടി 20 സെമിഫൈനലിൽ തകർത്തടിച്ച പാക് താരത്തെ ചികിത്സിച്ചത് മലയാളി ഡോക്ടർ

  ശ്വാസ തടസവും കടുത്ത നെഞ്ചു വേദനയുമായാണ് പാക് ഓപ്പണറും ടി 20 ലോകകപ്പിൽ ടീമിന്റെ പ്രതീക്ഷയുമായ മുഹമ്മദ് റിസ്വാനെ ആശുപത്രിയിൽ എത്തിച്ചതെന്ന് മലയാളി ഡോക്ടർ മുഹമ്മദ് റിസ്വാൻ പറയുന്നു...

  Mohammed_rizwan

  Mohammed_rizwan

  • Share this:
   ദുബായ്: ഐസിയുവിൽനിന്ന് ക്രീസിലെത്തി ഓസീസ് ബോളർമാർക്കെതിരെ ആഞ്ഞടിച്ച പാക് താരം മുഹമ്മദ് റിസ്വാനെ ചികിത്സിച്ചത് മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം. ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് ദുബായ് മെഡിയോർ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ മുഹമ്മദ് റിസ്വാനെ പ്രവേശിപ്പിച്ചത്. ഐസിയുവിൽ മലയാളിയായ ഡോ. സഹീർ സൈനുലാബ്‌ദനീന്‍റെ നേതൃത്വത്തിലാണ് റിസ്വാനെ ചികിത്സിച്ചത്. ശ്വാസ തടസവും കടുത്ത നെഞ്ചു വേദനയുമായാണ്
   പാക് ഓപ്പണറും ടി 20 ലോകകപ്പിൽ ടീമിന്റെ പ്രതീക്ഷയുമായ മുഹമ്മദ് റിസ്വാനെ എത്തിച്ചത്. അണുബാധയുടെ അളവ് വർധിച്ചതിനെ തുടർന്ന് റിസ്വാന്റെ ഉമിനീരിൽ അടക്കം രക്തം ഉണ്ടായിരുന്നുവെന്ന് ഡോ. സഹീർ പറയുന്നു. വേദനകണക്കാക്കുന്ന പെയിൻ സ്‌കോറാകട്ടെ 10/10. ടീം ഡോക്ടർമാരും ഒഫീഷ്യലുകളും ആശങ്കയിലായ മണിക്കൂറുകളായിരുന്നു അതെന്നും മലയാളി ഡോക്ടർ പറയുന്നു.

   റിസ്വാൻ പ്രകടിപ്പിക്കുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണോ എന്ന സംശയം പലരും പങ്കുവച്ചെങ്കിലും യഥാർത്ഥ കാരണം കണ്ടെത്താൻ ഏറെ സമയം വേണ്ടി വന്നില്ല. തൊണ്ടയിൽ ഉണ്ടായ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണ് കടുത്ത നെഞ്ചുവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർ പരിശോധയിൽ റിസ്വാന്റെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തത വന്നതോടെ അടിയന്തര മരുന്നുകൾ നൽകി. നില മെച്ചപ്പെട്ടുവരുന്നെങ്കിലും തുടർ പരിചരണത്തിനായി അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. കോവിഡ് നെഗറ്റിവ് ആണെന്ന് ഉറപ്പായതോടെ മരുന്നുകളുടെ സഹായത്തോടെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ. പക്ഷെ വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ റിസ്വാന് കളിക്കാൻ സാധിക്കുമോ എന്നതായിരുന്നു പാക് ക്യാംപിന് അറിയേണ്ടിയിരുന്നത്. ടി20 ബയോബബ്ൾ കാക്കുന്ന ചുമതലയുള്ള വിപിഎസ് ഹെൽത്ത്കെയറിന് കീഴിലെ മെഡിയോർ ആശുപത്രിയുമായി ടീം ഡോക്ടറും ഒഫീഷ്യലുകളും നിരന്തര സമ്പർക്കത്തിലായിരുന്നു.

   മരുന്നുകളോട് നന്നായി പ്രതികരിച്ച റിസ്വാന്റെ നില ബുധനാഴ്ച രാവിലെയാകുമ്പോഴേക്കും ഏറെ മെച്ചപ്പെട്ടു. പരിശോധനയിൽ നെഞ്ചിലെ അണുബാധ മാറിയതായി വ്യക്തമായി. ഇതിലൊക്കെ ഉപരി സെമിയിൽ കളിച്ചേ മതിയാകൂവെന്ന ആത്മവിശ്വാസത്തിലും ധൈര്യത്തിലുമായിരുന്നു താരം. 'മുജെ ഖേൽനാ ഹേ, ടീം കെ സാഥ് രഹ്‌നാ ഹേ, (എനിക്ക് കളിക്കണം, ടീമിനൊപ്പം നിൽക്കണം) ഐസിയുവിൽ കഴിഞ്ഞ 35 മണിക്കൂറുകൾക്കിടെ ഡോക്ടർമാരെ കണ്ടപ്പോഴൊക്കെ റിസ്വാന് പറയാനുണ്ടായിരുന്ന അഭ്യർത്ഥന ഇത്രമാത്രമായിരുന്നുവെന്നു ഡോ. സഹീർ പറഞ്ഞു. "ഇതുപോലെ ഗുരുതര അണുബാധയേറ്റാൽ സാധാരണ അഞ്ചു മുതൽ ഏഴു വരെ ദിവസമെടുക്കും ആരോഗ്യം വീണ്ടെടുക്കാൻ. പക്ഷെ റിസ്വാന്റെ കാര്യത്തിൽ അനുകൂലമായത് അദ്ദേഹത്തിന്റെ ആരോഗ്യക്ഷമതയാണ്. ദൈനംദിന വ്യായാമവും പരിശീലനവുമെല്ലാം ഇതിന് ഗുണകരമായിട്ടുണ്ടാവും. എല്ലാത്തിനും പുറമെ ടീമിനുവേണ്ടി കളിക്കണമെന്ന അതിതീവ്രമായ ആഗ്രഹവും ആത്മവിശ്വാസവും ധൈര്യവും അദ്ദേഹത്തിന് രക്ഷയായെന്നും മലയാളി ഡോക്ടർ പറയുന്നു.

   ആരോഗ്യനില ഏറെ മെച്ചപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെ റിസ്വാൻ ദുബായ് മെഡിയോർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഫിറ്റ്നസ് വീണ്ടെടുത്ത റിസ്വാൻ വ്യാഴാഴ്ച കളത്തിലിറങ്ങുമെന്ന് ടീം പ്രഖ്യാപിച്ചു. പിന്നീട് കണ്ടത് പാക് ഓപ്പണറായി ക്രീസിൽ റിസ്വാന്റെ തിളങ്ങുന്ന പ്രകടനം. സെമിയിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെ 52 ബോളിൽ 67 റൺസെടുത്ത റിസ്വാൻ ഈ കലണ്ടർ വർഷത്തിൽ 1000 റണ്ണെടുക്കുന്ന ആദ്യ താരമെന്ന ലോകറെക്കോർഡും സ്ഥാപിച്ചു.

   Also Read- പാകിസ്ഥാനെ ഓസീസ് തോൽപ്പിച്ചു; നഗ്നഫോട്ടോയും കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തു യുവതി

   സെമിയിൽ സാനിധ്യമുറപ്പിക്കുന്നതിന് നിർണ്ണായകമായ മെഡിക്കൽ പിന്തുണ നൽകിയ ഡോ.സഹീറിനെ തേടിയെത്തിയത് റിസ്വാന്റെ അപ്രതീക്ഷിത സമ്മാനം. ഇന്നലത്തെ മാച്ച് കഴിഞ്ഞ ശേഷം പാക് ടീം ഡോക്ടറാണ് ഡോ. സഹീറിനെ വിളിച്ച് റിസ്വാൻ ഏൽപ്പിച്ച സമ്മാനത്തിന്റെ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിച്ച പാക്കറ്റ് തുറന്ന് നോക്കുമ്പോൾ റിസ്വാന്റെ പേരിന് മുകളിൽ കയ്യൊപ്പ് പതിപ്പിച്ച പാക് ടീമിന്റെ 16ആം നമ്പർ ജേഴ്സി! അപ്രതീക്ഷിത സമ്മാനത്തിന് റിസ്വാന് നന്ദി പറയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീർ. കഴിഞ്ഞ ആറു വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. സഹീർ കോവിഡ് മഹാമാരിക്കാലത്തു നിരവധി സങ്കീർണമായ കേസുകൾ ചികിത്സിച്ചു ഭേദമാക്കിയതിലൂടെ ശ്രദ്ധേയനായിരുന്നു.
   Published by:Anuraj GR
   First published:
   )}