ബര്‍ഗര്‍ കൊണ്ടുവരാന്‍ ഭര്‍ത്താവ് മറന്നു; യുവതി വിവാഹമോചനം തേടി

സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ ഭര്‍ത്താവ് ഭാര്യയ്ക്ക് ബര്‍ഗര്‍ വാങ്ങുന്ന കാര്യം വിട്ടുപോവുകയായിരുന്നു

news18
Updated: February 25, 2019, 7:26 AM IST
ബര്‍ഗര്‍ കൊണ്ടുവരാന്‍ ഭര്‍ത്താവ് മറന്നു; യുവതി വിവാഹമോചനം തേടി
abudabi court
  • News18
  • Last Updated: February 25, 2019, 7:26 AM IST
  • Share this:
അബുദാബി: ഭര്‍ത്താവ് ബര്‍ഗര്‍ കൊണ്ടുവരാന്‍ മറന്നതിനെത്തുടര്‍ന്ന് അബുദാബിയില്‍ യുവതി വിവാഹമോചനം തേടി. ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയതിനുശേഷം അത്താഴമില്ലാതെ മടങ്ങിയെത്തിയതോടെയായിരുന്നു യുവതി വീടുവിട്ടത്.

സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ ഭര്‍ത്താവ് ഭാര്യയ്ക്ക് ബര്‍ഗര്‍ വാങ്ങുന്ന കാര്യം വിട്ടുപോവുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ മൂന്നുമണിക്ക് ബര്‍ഗറില്ലാതെ ഭര്‍ത്താവ് വീട്ടിലെത്തിയതോടെ ഇതിനെച്ചൊല്ലി വാക്കുതര്‍ക്കം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി വീടുവിട്ട് ഇറങ്ങുകയും ചെയ്തു.

Also Read: യുവതി കുളിക്കുന്നത് സാഹസികമായി മൊബൈലില്‍ പിടിച്ചു; യുവാവിന് ഇനി അഴിയെണ്ണാം

 

വിവാഹജീവിതത്തെക്കുറിച്ച് ദമ്പതികള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും വിവാഹ ജീവിതത്തെക്കുറിച്ച് വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളെയും യാഥാര്‍ത്ഥ്യത്തെയുംകുറിച്ച് മനസിലാക്കേണ്ടതുണ്ടെന്നും അഭിഭാഷകനായ ഹസന്‍ അല്‍ മസ്‌റൂഖി പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കുന്നത് കുറെയേറ ആളുകളെ കോടതിയില്‍ പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കാരണമാകുമെന്നും മസ്‌റൂഖി കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ദമ്പതികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിന്റെ സഹായം തേടാവുന്നതാണ്.

First published: February 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading