• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാർപാപ്പയുടെ പരിപാടിക്ക് 72 മണിക്കൂർകൊണ്ട് സ്റ്റേഡിയം സജ്ജീകരിച്ചു; താരമായി യുഎഇ സ്വദേശിനി

മാർപാപ്പയുടെ ചരിത്രപരമായ കുർബാനയ്ക്ക് വേദി സജ്ജീകരിച്ചത് 72 മണിക്കൂർകൊണ്ട്. ഇതിന് ചുക്കാൻപിടിച്ചതോ യുഎഇ സ്വദേശിനിയായ അയിഷ അൽബകൂഷ് എന്ന യുവതി

news18
Updated: February 7, 2019, 8:04 AM IST
മാർപാപ്പയുടെ പരിപാടിക്ക് 72 മണിക്കൂർകൊണ്ട് സ്റ്റേഡിയം സജ്ജീകരിച്ചു; താരമായി യുഎഇ സ്വദേശിനി
Aisha Al Bakoush
news18
Updated: February 7, 2019, 8:04 AM IST
അബുദാബി: ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ എഷ്യാ കപ്പ് പുട്ബോൾ അവസാനിക്കുന്നത് ഫെബ്രുവരി ഒന്നിന്. അതേ വേദിയിൽ ഫെബ്രുവരി നാലിന് ഫ്രാൻസിസ് മാർപാപ്പയുടെ കുർബാന പരിപാടി. ഏകദേശം 1.80 ലക്ഷം പേർ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾക്ക് ലഭിച്ചത് വെറും മൂന്നു ദിവസം മാത്രം. എന്നാൽ മാർപാപ്പയുടെ ചരിത്രപരമായ കുർബാനയ്ക്ക് വേദി സജ്ജീകരിച്ചത് 72 മണിക്കൂർകൊണ്ട്. ഇതിന് ചുക്കാൻപിടിച്ചതോ യുഎഇ സ്വദേശിനിയായ അയിഷ അൽബകൂഷ് എന്ന യുവതി. പ്രസിഡന്‍റ് കാര്യ മന്ത്രാലയത്തിലെ ഇവന്‍റ്സ് ഓഫ് പ്രസിഡൻഷ്യൽ പ്രോട്ടോകോൾ മേധാവിയായ അയിഷയ്ക്കായിരുന്നു മാർപാപ്പയുടെ പരിപാടിക്കായി വേദി സജ്ജീകരിക്കേണ്ട ചുമതല. കടുത്ത വെല്ലുവിളിയായിരിന്നിട്ടും ഭംഗിയായി അത് നിറവേറ്റാനായതിന്‍റെ ചാരിതാർഥ്യത്തിലാണ് 33കാരിയായ അയിഷ.

ഏഷ്യാകപ്പ് അവസാനിച്ചതിന് പിന്നാലെ മാർപാപ്പയുടെ സന്ദർശനം പോലെ വലിയൊരു പരിപാടി വന്നത് ശരിക്കും വെല്ലുവിളിയായിരുന്നുവെന്ന് അയിഷ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കുറച്ചുദിവസം കൂടി സമയം ലഭിച്ചിരുന്നെങ്കിലെന്ന് ആദ്യം കരുതിയിരുന്നു. മുമ്പ് തീരുമാനിച്ചിരുന്നതിനാൽ ഏഷ്യാകപ്പ് മത്സരം മാറ്റാനാകില്ലായിരുന്നു. എന്നാൽ ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നതോടെ എല്ലാം നന്നായി നടന്നു. പരിമിതമായ സമയത്തിനുള്ളിൽ എല്ലാം സജ്ജീകരിക്കാൻ സാധിച്ചതിലൂടെ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായി- അയിഷ പറഞ്ഞു.

മാര്‍പാപ്പയെത്തി; ഹൃദ്യമായി വരവേറ്റ് യുഎഇ

മൂന്നു ദിവസങ്ങളിലായി 24 മണിക്കൂറും ജോലി ചെയ്താണ് സ്റ്റേഡിയം സജ്ജീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരും 2000 വോളണ്ടിയർമാരും ഉൾപ്പടെ അയ്യായിരത്തോളം പേരാണ് ഇതിനായി പ്രയത്നിച്ചതെന്ന് അയിഷ പറയുന്നു. ആ മൂന്നു ദിവസങ്ങളിൽ ഞങ്ങളെല്ലാം തന്നെ ഉറക്കമൊഴിഞ്ഞാണ് ജോലി ചെയ്തത്. ആ മൂന്നുദിവസം ഞാൻ അഞ്ച് മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. തിങ്കളാഴ്ച രാത്രിയോടെതന്നെ എല്ലാം ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. ആന്ന് പുലർച്ചെയോടെയാണ് വീട്ടിലേക്ക് പോകാനായതെങ്കിലും കുറച്ചുനേരം വിശ്രമിച്ച് രാവിലെതന്നെ എല്ലാവരും സ്റ്റേഡിയത്തിൽ തിരിച്ചെത്തി. മൂന്നുദിവസത്തെ അധ്വാനത്തിന്‍റെ ഫലം നേരിട്ട് ആസ്വദിക്കാനായിരുന്നു അത്- അയിഷ പറഞ്ഞു.

തടികൊണ്ടുള്ള പ്ലാറ്റ്ഫോം സജ്ജീകരിച്ചാണ് സ്റ്റേഡിയത്തിൽ കസേരകൾ സജ്ജീകരിച്ചത്. മൈതാനത്തെ പുൽത്തകിടി നശിക്കാതെയാണ് ഇത് ചെയ്യേണ്ടിയിരുന്നത്. സുരക്ഷിതവും മനോഹരവുമായി കാർപ്പറ്റ് വിരിക്കുന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ആരോഗ്യകരവും സുരക്ഷിതവുമായ പരിതസ്ഥിതി ഒരുക്കുന്നണമെന്ന നിർദേശമാണ് സർക്കാരിൽനിന്ന് ലഭിച്ചത്. ഇതിനായി കൂടുതൽ ശുചിമുറികൾ സജ്ജീകരിക്കേണ്ടിവന്നു. സീറ്റുകൾ പ്രത്യേകം പ്രത്യേകമായി ക്രമീകരികണമായിരുന്നു. പങ്കെടുക്കുന്നവർക്കായി ഭക്ഷണവും വെള്ളവും സജ്ജീകരിക്കണമായിരുന്നു. വെല്ലുവിളി നിറഞ്ഞ ഈ ജോലികളെല്ലാം തലേദിവസം രാത്രിയോടെ പൂർത്തീകരിച്ചു- അയിഷ പറഞ്ഞു.

2300 ബസുകളിലായാണ് മാർപാപ്പയുടെ പരിപാടിക്ക് ആളുകളെത്തിയത്. മറ്റ് എമിറേറ്റുകളിൽനിന്ന് രാത്രിയോടെതന്നെ ആളുകളെത്തി. എയർപോർട്ടിലെ പാർക്കിങ് എരിയകളിലാണ് ഈ വാഹനങ്ങൾ പാർക്ക് ചെയ്തത്. ഇത്തരത്തിൽ നേരത്തെ എത്തിയ 120000 പേർക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് വാങ്ങി മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയാണ് അവർ കഴിച്ചത്. രാവിലെ മൂന്നുമണിയോടെ 10000 പേർ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായിവന്നു. ഗേറ്റുകൾ തുറന്ന അഞ്ച് മണിയായപ്പോൾ 40000 പേരാണ് എത്തിയത്. രാവിലെയോടെ എല്ലാവരും സ്റ്റേഡിയത്തിൽ പ്രവേശിച്ചു. 180000 പേർക്കുമുള്ള പ്രഭാതഭക്ഷണം തയ്യാറാക്കിയിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് പരിപാടി അവസാനിച്ചെങ്കിലും മൂന്നര മണിക്കൂർകൊണ്ടാണ് ആളുകളെല്ലാം സ്റ്റേഡിയത്തിൽനിന്ന് പുറത്തേക്ക് പോയത്. തന്‍റെ കീഴിലുള്ള ഒരു സംഘം ഉദ്യോഗസ്ഥർ ഇക്കഴിഞ്ഞ ഡിസംബറിൽ വത്തിക്കാൻ സന്ദർശിക്കുകയും കുർബാനയിൽ പങ്കെടുക്കുകയും ചെയ്തശേഷമാണ് അബുദാബിയിലെ പരിപാടിയുടെ ഒരുക്കങ്ങൾ തുടങ്ങിയത്- അയിഷ പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബർ ആദ്യമാണ് അയിഷയ്ക്ക് ഇവന്‍റ്സ് ഓഫ് പ്രസിഡൻഷ്യൽ പ്രോട്ടോകോൾ മേധാവിയായി സ്ഥാനകയറ്റം ലഭിക്കുന്നത്. എന്നാൽ തുടക്കത്തിലെ വൻ പരിപാടിയുടെ ചുമതല ലഭിക്കുമെന്ന് സ്വപ്നത്തിൽപോലും അയിഷ കരുതിയിരുന്നില്ല. ഡിസംബർ ആറിനാണ് മാർപാപ്പയുടെ അബുദാബി സന്ദർശനം പ്രഖ്യാപിക്കുന്നത്. അതിന് തൊട്ടുപിന്നാലെയാണ് പരിപാടിയുടെ ചുമതല അയിഷയ്ക്ക് ലഭിക്കുന്നത്.
First published: February 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...