കൊറോണയ്ക്കെതിരായ പോരാട്ടം: ഇന്ത്യയുമായി കൈകോർത്ത് UAE
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ടെലിഫോണിൽ സംസാരിച്ചു.

news18
- News18 Malayalam
- Last Updated: April 25, 2020, 10:36 AM IST
അബുദാബി: കൊറോണയ്ക്കെതിരായ ആഗോള പോരാട്ടം വിലയിരുത്തി ഇന്ത്യയും യുഎഇയും. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ടെലിഫോണിൽ സംസാരിച്ചു.
വിവിധ മേഖലകളിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല പങ്കാളിത്ത ബന്ധം വളർത്തിയെടുക്കാനുള്ള യുഎഇയുടെ ശ്രമങ്ങളും ഷെയ്ഖ് അബ്ദുല്ല ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി. BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഇരുമന്ത്രിമാരും തമ്മിൽ സംസാരിച്ചെന്ന് യു.എ.ഇയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായWAM റിപ്പോർട്ട് ചെയ്യുന്നു. എത്രയും വേഗം ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാന സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചു. കൊറോണ പ്രതിരോധത്തിനായി ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ ഷെയ്ഖ് അബ്ദുല്ല പ്രശംസിച്ചു.
“യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ക്രമാനുഗതമായി വളരുകയാണ്, പ്രതിസന്ധി സംബന്ധിച്ച് രണ്ട് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തെ കോവിഡ് -19 ബാധിച്ചിട്ടില്ല."- ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ മന്ത്രി അടിവരയിട്ടു. എല്ലാ പങ്കാളികളുമായും ഒരു തുറന്ന വ്യാപാര വിപണി സ്ഥാപിക്കാൻ ഇന്ത്യ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ സ്വീകരിച്ച കൊറോണ പ്രതിരോധ നടപടികളെയും എസ് ജയശങ്കർ അഭിനന്ദിച്ചു.
വിവിധ മേഖലകളിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല പങ്കാളിത്ത ബന്ധം വളർത്തിയെടുക്കാനുള്ള യുഎഇയുടെ ശ്രമങ്ങളും ഷെയ്ഖ് അബ്ദുല്ല ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി.