ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ അബുദാബി രാജകുമാരൻ പാകിസ്ഥാനിലേക്ക്

പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മുദ് ഖുറേഷിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും രാജകുമാരൻ കൂടിക്കാഴ്ച നടത്തും.

News18 Malayalam | news18
Updated: January 1, 2020, 10:12 PM IST
ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ അബുദാബി രാജകുമാരൻ പാകിസ്ഥാനിലേക്ക്
അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ
  • News18
  • Last Updated: January 1, 2020, 10:12 PM IST
  • Share this:
ഇസ്ലാമബാദ്: ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ അബുദാബി രാജകുമാരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പാകിസ്ഥാനിലേക്ക്. വ്യാഴാഴ്ച പാകിസ്ഥാനിൽ എത്തുന്ന രാജകുമാരൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടത്തും.

പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മുദ് ഖുറേഷിയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും രാജകുമാരൻ കൂടിക്കാഴ്ച നടത്തും. സഹോദര തുല്യമായ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.

2018 ഓഗസ്റ്റിൽ ഇമ്രാൻ ഖാൻ അധികാരത്തിൽ എത്തിയതിനു ശേഷം ഇത് രണ്ടാം തവണയാണ് രാജകുമാരൻ പാക് സന്ദർശനം നടത്തുന്നത്. കഴിഞ്ഞവർഷം ജനുവരി ആറിന് ആയിരുന്നു ഇതിനു മുമ്പ് പാകിസ്ഥാനിൽ അദ്ദേഹം എത്തിയത്. കഴിഞ്ഞ തവണത്തെ സന്ദർശനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്ന് ബില്യൺ യു എസ് ഡോളറിന്‍റെ സാമ്പത്തിക സഹായമായിരുന്നു പാകിസ്ഥാന് നൽകിയത്.

ശബരിമലയിലേക്ക് ഇല്ല; കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും

അതേസമയം, രണ്ടാഴ്ചയ്ക്കിടയിൽ അറബ് ലോകത്ത് നിന്നുള്ള രണ്ടാമത്തെ നേതാവാണ് പാക് സന്ദർശനത്തിന് എത്തുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദ് കഴിഞ്ഞ മാസം പാക് സന്ദർശനം നടത്തിയിരുന്നു.
Published by: Joys Joy
First published: January 1, 2020, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading