COVID 19| അബുദാബിയിൽ മാളുകളുടെ പ്രവർത്തനം; മാർഗനിർദേശം പുറപ്പെടുവിച്ചു

Corona in UAE | ജിംനേഷ്യം, സിനിമാ ഹാളുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവക്കുള്ള നിയന്ത്രണം തുടരും

News18 Malayalam | news18-malayalam
Updated: April 23, 2020, 7:38 AM IST
COVID 19| അബുദാബിയിൽ മാളുകളുടെ പ്രവർത്തനം; മാർഗനിർദേശം പുറപ്പെടുവിച്ചു
news18
  • Share this:
അബുദാബി: മാളുകളും ഷോപ്പിംഗ് സെന്ററുകളും തുറന്നുപ്രവർത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ച് മാർഗനിർദേശം പുറപ്പെടുവിച്ചു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വിപണിയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് വിഭാഗം സ്വകാര്യമേഖലയിലെ സംരംഭകരുമായി മാളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി. മാളുകളുടെയും ഷോപ്പിംഗ് സെന്റുകളുടെയും ഉടമകളുമായും മാനേജർമാരുമായും അധികൃതർ ചർച്ച നടത്തി. മാളുകൾ എന്നു മുതൽ തുറന്നുപ്രവർത്തിക്കാമെന്ന് പറയുന്നില്ലെങ്കിലും പ്രവർത്തനം പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ചാണ് മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

BEST PERFORMING STORIES:സ്പ്രിങ്ക്ളർ ശേഖരിക്കുന്ന ഡാറ്റ ചോരില്ല; ഹൈക്കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം [NEWS]മലപ്പുറത്തെ 4 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്; ചികിത്സ കോഴിക്കോട് മെഡിക്കൽ കേളജിൽ [NEWS]ലോക്ക്ഡൗൺ; 2900 കിലോമീറ്റര്‍ 25 ദിവസം കാൽ നടയായി നാട്ടിലെത്തി അതിഥി തൊഴിലാളി [NEWS]

ലഭിക്കുന്ന വിവരം അനുസരിച്ച് പ്രവർത്തനസമയം ഉച്ചക്ക് 12 മുതൽ രാത്രി 9 മണിവരെയായിരിക്കും. എന്നാൽ സൂപ്പർമാർക്കറ്റുകൾക്കും ഫാർമസികൾക്കും മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്കും രാവിലെ 9 മുതൽ അർധരാത്രി വരെ പ്രവർത്തിക്കാം.

എന്നാൽ, ജിംനേഷ്യം, സിനിമാ ഹാളുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവക്കുള്ള നിയന്ത്രണം തുടരും. പൊതുവായ ഇരിപ്പിടങ്ങളും പ്രാർത്ഥനാ മുറികളും ഉപയോഗിക്കുന്നതിനും സന്ദർശകർക്ക് നിയന്ത്രണമുണ്ടാകും. മൊത്തം ശേഷിയുടെ 30 ശതമാനത്തിൽ കൂടുതൽ പേരെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും അനുവദിക്കരുതെന്നും നിർദേശമുണ്ട്. ഇതിന് പുറമെ 60 വയസ് കഴിഞ്ഞവരെ ഇവിടെ പ്രവേശിപ്പിക്കരുതെന്നും മാർഗനിർദേശത്തിൽ വ്യക്തമാകുന്നു.

മാസ്കുകളും കൈയുറകളും ധരിക്കുന്നതിനൊപ്പം സമൂഹ അകലം പാലിക്കാൻ സന്ദർശകർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.



First published: April 23, 2020, 7:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading