അബുദാബിയിലെ സ്കൂളുകൾ ഓഗസ്റ്റ് 30ന് ഭാഗികമായി തുറക്കും; വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഇ-ലേണിങ്ങ് സൗകര്യവും

ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇ-ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: August 2, 2020, 7:57 PM IST
അബുദാബിയിലെ സ്കൂളുകൾ ഓഗസ്റ്റ് 30ന് ഭാഗികമായി തുറക്കും; വീട്ടിലിരിക്കുന്ന കുട്ടികൾക്കായി ഇ-ലേണിങ്ങ് സൗകര്യവും
News18 Malayalam
  • Share this:
അബുദാബി: കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെനാളായി അടച്ചിട്ടിരുന്ന അബുദാബിയിലെ സ്കൂളുകള്‍ ഓഗസ്റ്റ് 30 ന് ഭാഗികമായി തുറക്കും. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് അധികൃതർ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തെര്‍മല്‍ സ്കാനർ സ്ഥാപിച്ച്‌ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച്‌ രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമായിരിക്കും സ്കൂളിനുള്ളിലേക്കു പ്രവേശിപ്പിക്കു.

ക്ലാസ് മുറിക്കു പുറത്തും അകത്തും കർശനമായ നിയന്ത്രണങ്ങളുണ്ടാകും. സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താൻ അനുവദിക്കുകയുള്ളു. ഒരു ക്ലാസിൽ നിശ്ചിത എണ്ണം കുട്ടികളെ മാത്രമായിരിക്കും അനുവദിക്കുക. സമയബന്ധിതമായി ക്ലാസുകളും ശുചിമുറികളും അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്.
TRENDING:'ലോകകപ്പിനിടെ അഫ്രിദിയും അക്തറും രക്ഷകരായി'; പാക് താരങ്ങൾ സഹായിച്ചത് ഓർത്തെടുത്ത് നെഹ്റ[PHOTOS]യുവാവിനെ ബന്ദിയാക്കി ഭാര്യയെയും മകളെയും ലൈംഗികമായി പീഡിപ്പിച്ചു; ആറംഗ സംഘത്തെ പൊലീസ് തെരയുന്നു[PHOTOS]Samantha Akkineni | സാമന്ത അഭിനയം നിർത്തുന്നോ? സോഷ്യൽമീഡിയയിൽ വൈറലായ ചോദ്യം[PHOTOS]
ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇ-ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്കൂളുകളും നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്കൂളിലെത്തുക. അകലം പാലിച്ച്‌ ഇരുത്തേണ്ടതിനാല്‍ ഒരു ക്ലാസിലെ 10 മുതല്‍ 15 വരെ വിദ്യാര്‍ഥികളെ മാത്രമേ അനുവദിക്കുകയുള്ളു. ബാക്കിയുള്ള കുട്ടികൾക്ക് വീട്ടിലിരുന്ന ഇ-ലേണിങ്ങിലൂടെ ക്ലാസ് ഉറപ്പാക്കും.
Published by: Anuraj GR
First published: August 2, 2020, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading