• HOME
  • »
  • NEWS
  • »
  • gulf
  • »
  • AbuDhabi Schools | അബുദാബിയിൽ സ്കൂളുകൾ സെപ്തംബറിൽ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് പരിശോധന

AbuDhabi Schools | അബുദാബിയിൽ സ്കൂളുകൾ സെപ്തംബറിൽ തുറക്കും; വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് പരിശോധന

12 വയസ്സിന് മുകളിലുള്ള വിദ്യാർഥികള്‍ക്കും സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി.

News18 Malayalam

News18 Malayalam

  • Share this:
    അബുദാബി: അടുത്ത അധ്യയന വര്‍ഷത്തേക്ക് അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാൻ അനുമതി. സ്കൂളുകൾ തുറക്കുന്നതിന് മുൻപായി എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

    കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടുവേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാര്‍ട്ട് മൊബൈല്‍ സംവിധാനമുള്ള വിദ്യാർഥികളും കോവിഡ് രോഗികളുമായുള്ള ഇടപെടല്‍ കണ്ടെത്തുന്നതിന് അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എല്ലാ ജീവനക്കാരും വിദ്യാർഥികളും സമീപകാല യാത്രകളുടെ വിവരങ്ങള്‍ അറിയിക്കണം. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികള്‍ക്കും സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി.

    TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]

    ഉച്ചഭക്ഷണ സമയത്ത് മാസ്‌ക് നീക്കം ചെയ്യാം. എന്നാല്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. എല്ലാ സ്‌കളൂകളും കൃത്യമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചതായി അബുദാബിയിലെ ഇസ്ലാമിയ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സൽമാൻ ഖാൻ സ്ഥിരീകരിച്ചു. കർശന നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published: