നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • ബിസിനസ് പൊളിഞ്ഞതിന് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ദുബായിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടു പ്രവാസികൾ അറസ്റ്റിൽ

  ബിസിനസ് പൊളിഞ്ഞതിന് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ദുബായിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടു പ്രവാസികൾ അറസ്റ്റിൽ

  കാറിൽവെച്ച് രണ്ടുപേർ തന്നെ ക്രൂരമായി മർദ്ദിച്ചതായും അക്കൗണ്ടന്റ് പൊലീസിന് മൊഴി നൽകി, യാത്രയ്ക്കിടെ, കമ്പനി ഉടമയ്ക്ക് അയച്ചുനൽകാനെന്ന് പറഞ്ഞ് അക്രമികൾ വീഡോയിൽ ചിത്രീകരിച്ചു

  Arrest

  Arrest

  • Share this:
   ദുബായ്; ബിസിനസിൽ നഷ്ടം സംഭവിച്ചതിനെ തുടർന്ന് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുബായിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടു പ്രവാസികൾ അറസ്റ്റിലായി. 44 കാരനായ ഇന്ത്യൻ പ്രവാസി, കൊമോറോസ് ദ്വീപുകളിൽനിന്നുള്ള 41കാരനുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിൽ കുറ്റം ചുമത്തി. സംഭവത്തിൽ 76 കാരനായ ബ്രിട്ടീഷ് കമ്പനി ഉടമയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്. തന്റെ ബിസിനസ്സിന്റെ സാമ്പത്തിക നഷ്ടത്തിന് അക്കൗണ്ടന്റാണ് ഉത്തരവാദിയെന്ന് കരുതിയാണ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്തത്.

   2019 മാർച്ച് 26ൽ അൽ റഫ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇപ്പോൾ ഇന്ത്യക്കാരനെതിരെ കുറ്റം ചുമത്തിയത്. ഇന്ത്യക്കാരനായ അക്കൗണ്ടന്റ് അൽ മൻ‌കൂളിലെ ഒരു ഷോപ്പിംഗ് സ്റ്റോറിൽ നിന്ന് ഇറങ്ങവെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. “ഞാൻ രണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു. എന്റെ കാറിനടുത്തേക്ക് നടന്നപ്പോൾ രണ്ട് 4WD കാറുകളിൽ എത്തിയവർ എന്റെ വഴി തടഞ്ഞു. ബ്രിട്ടീഷ് കമ്പനിയിലെ ജോലിക്കാരാണെന്ന് ഞാൻ തിരിച്ചറിഞ്ഞ നാല് പേർ ബിസിനസ് സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഏകദേശം 10 മിനിറ്റിനുശേഷം മറ്റ് രണ്ടു വാഹനങ്ങളിലെത്തിയവർ എന്നെ നിർബന്ധിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നു”- അക്കൗണ്ടന്റ് പറഞ്ഞു.

   കാറിൽവെച്ച് രണ്ടുപേർ തന്നെ ക്രൂരമായി മർദ്ദിച്ചതായും അക്കൗണ്ടന്റ് പൊലീസിന് മൊഴി നൽകി, യാത്രയ്ക്കിടെ, കമ്പനി ഉടമയ്ക്ക് അയച്ചുനൽകാനെന്ന് പറഞ്ഞ് അക്രമികൾ വീഡോയിൽ ചിത്രീകരിച്ചു. ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറുമെന്ന് പറഞ്ഞാണ് അവർ കുറച്ചുദൂരം വാഹനമോടിച്ചു.

   ഇതിനിടെ അക്കൗണ്ടന്റിനെ വഴിയിൽ ഇറക്കിവിട്ടു. തുടർന്ന് ഇദ്ദേഹം അൽ റഫ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് കേസ് പിന്നീട് ബുർ ദുബായ് പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, അക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സംഭവത്തിന് പിന്നിൽ ബിസിനസ്സ് ഉടമയാണെന്ന് പരാതിക്കാരൻ പറഞ്ഞു. തന്റെ കമ്പനിയുടെ സാമ്പത്തിക നഷ്ടത്തിന് പിന്നിൽ അക്കൗണ്ടന്റാണെന്ന് അദ്ദേഹം കരുതി, അതിനാലാണ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോകാൻ കമ്പനിയിലെ തന്നെ രണ്ടു ജീവനക്കാരെ ഏൽപ്പിച്ചത്. കേസിൽ വിചാരണ നവംബർ 25 ലേക്ക് മാറ്റി.
   Published by:Anuraj GR
   First published:
   )}