മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവം; മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി

ര്‍ദവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നാലുയാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവമുണ്ടാകുകയും മറ്റുചിലര്‍ക്ക്  ചെവിവേദനയും അനുഭവപ്പെടുകയായിരുന്നു.

news18
Updated: February 11, 2019, 3:12 PM IST
മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവം; മസ്‌കറ്റ്- കോഴിക്കോട് വിമാനം തിരിച്ചിറക്കി
air india
  • News18
  • Last Updated: February 11, 2019, 3:12 PM IST IST
  • Share this:
ന്യൂഡല്‍ഹി: മര്‍ദവ്യത്യാസത്തെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കില്‍ നിന്നും രക്തസ്രാവമുണ്ടായതിനാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ഞായറാഴ്ച മസ്‌കറ്റില്‍ നിന്നും 185 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് അല്‍പസമയത്തിനുള്ളില്‍ തിരിച്ചിറക്കിയത്.

വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നാലുയാത്രക്കാരുടെ മൂക്കില്‍ രക്തസ്രാവമുണ്ടാകുകയും മറ്റുചിലര്‍ക്ക്  ചെവിവേദനയും അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിലെ മര്‍ദം ക്രമീകരിക്കുന്ന സംവിധാനത്തിന്റെ തകരാറിനെ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി യാത്രക്കാര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ. ശ്യാം സുന്ദര്‍ വ്യക്തമാക്കി.

മൂന്നു നവജാതശിശുക്കള്‍ ഉള്‍പ്പെടെ 185 യാത്രക്കാരണ് ബോയിങ് 737-8 വിമാനത്തിലുണ്ടായിരുന്നത്.

Also Read കണ്ണൂരിൽ വാഹനാപകടം; മൂന്നു മരണം

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 11, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍