ദുബായ് കേരളാ പ്രീമിയർ ലീഗ് ഡയറക്ടറായി വാർത്തകളിൽ; ജോയ് അറയ്ക്കലിനു പിന്നാലെഅജിത് തയ്യിലിന്റെ മരണം

സ്പെയ്സ് സൊല്യൂഷൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമയും ദുബായിലെ കേരള പ്രീമിയർ ലീഗിന്റെ ഡയറക്ടറുമായിരുന്നു അജിത് തയ്യിൽ.

News18 Malayalam | news18-malayalam
Updated: June 23, 2020, 7:46 PM IST
ദുബായ് കേരളാ പ്രീമിയർ ലീഗ് ഡയറക്ടറായി വാർത്തകളിൽ; ജോയ് അറയ്ക്കലിനു പിന്നാലെഅജിത് തയ്യിലിന്റെ മരണം
ജോയ് അറയ്ക്കൽ, അജയ് തയ്യിൽ
  • Share this:
ദുബായ്: ശതകോടീശ്വരനായ ജോയ് അറയ്ക്കൽ എന്ന കപ്പൽ ജോയിയുടെ ആത്മഹത്യയ്ക്കു പിന്നാലെ ദുബായിലെ  പ്രവാസികളെ ഞെട്ടിച്ച് മറ്റൊരു മലയാളി വ്യവസായിയായ അജിത് തയ്യിലിന്റെ മരണം. സ്പെയ്സ് സൊല്യൂഷൻസ് ഇന്റർനാഷണൽ ഗ്രൂപ്പ് ഉടമയും  ദുബായിലെ കേരള പ്രീമിയർ ലീഗിന്റെ ഡയറക്ടറുമായിരുന്നു  അജിത് തയ്യിൽ. തിങ്കളാഴ്ച ഷാർജ ടവറിൽ നിന്ന് ചാടിയാണ് അജിത്  മരിച്ചതെന്ന് ൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ഷാർജ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏപ്രിലിലാണ് ജോയ് അറയ്ക്കൽ മരിച്ചത്. ഇദ്ദേഹവും ഒരു കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയെന്ന വാർത്ത പുറത്തുവന്നിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ കൂടിയായിരുന്നു ജോയ്. യുഎഇയില്‍ അക്കൗണ്ടന്റായി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം വിസ്മയകരമാണ്. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്ന വിളിപ്പേരും സമ്പാദിച്ചു.

Related News:ദുബായിൽ മലയാളി ബിസിനസുകാരൻ ആത്മഹത്യ ചെയ്തു [NEWS]സാധാരണക്കാരനിൽ നിന്നും ശതകോടീശ്വരനായ ജോയ് അറയ്ക്കൽ; ഓർമയാകുന്നത് കേരളത്തിലെ ഏറ്റവും വലിയ വീടിന്റെ ഉടമ [NEWS] ഗജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക് പറക്കാൻ അനുമതി; യുഎഇ ലോക്ക്ഡൗൺ കാലത്ത് ഇതാദ്യം [NEWS]
ജോയിയുടെ ജീവിതത്തിനു സമാനമാണ് അജിത്തിന്റെ വളർച്ചയും. അതിസമ്പന്നർ താമസിക്കുന്ന ദുബായിലെ മെഡോസിലാണ് അജിത് തയ്യിലും താമസിച്ചിരുന്നത്.

തിങ്കളാഴ്ച പുലർച്ചെ ഷാർജയിലേക്ക് പോകുന്നതിനിടെ ബുഹൈറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 'ഷാർജ ടവറിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു.
First published: June 23, 2020, 7:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading