• HOME
 • »
 • NEWS
 • »
 • gulf
 • »
 • AMERICAN WOMAN TEACHING MALAYALAM THROUGH

ഇൻസ്റ്റയിലൂ‍ടെ മലയാളം പഠിപ്പിച്ച് അമേരിക്കക്കാരി; എലിസബത്ത് എന്ന ഏലിക്കുട്ടി ശരിക്കും റോക്ക്സ്

ഗൂഗിളിൽ ഇൻസ്റ്റഗ്രാം വഴി മലയാള പഠനം എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ ആദ്യം എത്തുന്നത് ഏലിക്കുട്ടി എന്ന എലിസബത്തിന്റെ ഇൻസ്റ്റഗ്രാം പേജാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

എലിസബത്ത് ഭർത്താവ് അർജുനൊപ്പം വിവാഹ ചിത്രത്തിൽ നിന്ന്(ഫോട്ടോ- ഫേസ്ബുക്ക്)

എലിസബത്ത് ഭർത്താവ് അർജുനൊപ്പം വിവാഹ ചിത്രത്തിൽ നിന്ന്(ഫോട്ടോ- ഫേസ്ബുക്ക്)

 • News18
 • Last Updated :
 • Share this:
  സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് ഇൻസ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി എലിസബത്ത് മേരി കെയ്ടൺ. ദുബായിലെ താമസക്കാരിയായ ഇലൈസ എന്ന അറിയപ്പെടുന്ന ഇവർ @eli.kutty എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മലയാളം പഠിപ്പിക്കുന്നത്. ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഉച്ചരണത്തിന്റെ രീതികളിലൂടെയും വളരെ എളുപ്പത്തില്‍ മലയാളം പഠിക്കാന്‍ കഴിയുന്ന തരത്തിലാണ് എലിസബത്ത് മലയാളം പഠിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ മലയാളികളെ അദ്ഭുതപ്പെടുത്തുകയാണ് എലിസബത്ത്.

  also read: സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അൽ ഖ്വത്താനി

  ഗൂഗിളിൽ ഇൻസ്റ്റഗ്രാം വഴി മലയാള പഠനം എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ ആദ്യം എത്തുന്നത് ഏലിക്കുട്ടി എന്ന എലിസബത്തിന്റെ ഇൻസ്റ്റഗ്രാം പേജാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.

  ഒരു വര്‍ഷം മുമ്പാണ് എലിസബത്ത് ഇൻസ്റ്റയിൽ അക്കൗണ്ട് ആരംഭിച്ചത്. മലയാള ഭാഷയോടുള്ള അതിയായ ഇഷ്ടമാണ് എലിസബത്തിനെ ഇത്തരത്തിലൊരു ഉദ്യമത്തിലെത്തിച്ചത്. അമേരിക്കയിലെ ന്യൂ മെക്സിക്കൻ സ്വദേശിയായ എലിസബത്ത് നാല് വർഷമായി അജ്മാനിലെ അപ്ലൈഡ് ടെക്നോളജി സ്കൂളിൽ അധ്യാപികയായി ജോലി നോക്കുകയാണ്.

  ഭാഷകളോട് തനിക്ക് വല്ലാത്തൊരു ആകർഷണമുണ്ടെന്ന് ഇലൈസ പറയുന്നു. സ്പാനിഷ് , ജപ്പാൻ, കൊറിയൻ എന്നീ ഭാഷകൾ ഇതിനോടകം പഠിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മുമ്പെ തന്നെ മലയാളം പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. മിഡിൽ ഈസ്റ്റിൽ എത്തിയപ്പോൾ തമിഴ്നാട്ടുകാരും മലയാളികളും സുഹൃത്തുക്കളായി ലഭിച്ചു. എന്നാൽ ശരിക്കും മലയാളം പഠിച്ചത് ഭർത്താവ് അർജുൻ ഉല്ലാസിനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതു മുതലാണ്- ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കുന്നു. ദുബായിലെ താമസക്കാരനായ മലയാളിയായ ഉല്ലാസിനെയാണ് ഇലൈസ വിവാഹം കഴിച്ചത്.

  അർജുനെ പരിചയപ്പെട്ടതു മുതലാണ് മലയാളത്തിനും കേരള സംസ്കാരത്തിനും വളരെ പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയത്. മലയാളം പഠിക്കുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഓണ്‍ലൈനിലൂടെയായിരുന്നു ആദ്യം പഠനം നടത്തിയത്. എന്നാൽ സ്കൈപ്പ് നിരോധിച്ചതോടെ ഇത് നഷ്ടമായി. അതിനു ശേഷം ഓൺലൈൻ വഴി സ്റ്റഡി മെറ്റീറിയൽസ് അന്വേഷിച്ചു. എന്നാൽ അതുമായി ബന്ധപ്പെട്ട് കൂടുതൽ ഒന്നും ഇല്ലെന്ന് മനസിലായി- ഇലൈസ പറഞ്ഞു.

  ഈ പ്രശ്നം പരിഹരിക്കാനായാണ് ഇൻസ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കാൻ ഇലൈസ ആരംഭിച്ചത്. ഒരു വർഷത്തോളമായി മലയാള പാഠങ്ങൾ പങ്കുവെച്ച് വരികയാണ് ഇലൈസ. അപ്ലൈഡ് ടെക്നോളജി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് എലിസബത്ത്. യുഎഇ സൈബർ സെക്യൂരിറ്റിയിൽ ബിസിനസ് ഡിവലപ്മെന്റ് ഓഫീസറാണ് അർജുൻ.

  ഇൻസ്റ്റഗ്രാമിലൂടെ മലയാളം പാഠങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ മലയാള ഭാഷയിൽ സഹായം ആവശ്യമുള്ള ഒരുപാട് പേർ ഉണ്ടെന്ന് മനസിലായതായി ഇലൈസ പറയുന്നു. മലയാളികളെ വിവാഹം കഴിച്ച വിദേശികൾ, വിദേശത്തേക്ക് പോയതിനെ തുടർന്ന് മലയാളം മറന്നു പോയവർ, മലയാളം അറിയാത്ത കുട്ടികളുടെ മാതാപിതാക്കൾ എന്നിവരാണ് തന്നെ ഇൻസ്റ്റയിൽ പിന്തുടരുന്നതെന്ന് ഇലൈസ പറയുന്നു. ഇതിനു പുറമെ ധാരാളം മലയാളികളും തനിക്ക് ഫോളോവേഴ്സായി ഉണ്ടെന്ന് ഇലൈസ വ്യക്തമാക്കുന്നു. 2000ൽ അധികം ഫോളോവേഴ്സാണ് ഇലൈസയ്ക്കുള്ളത്.

  ഇലൈസയ്ക്ക് മലയാളത്തോട് വളരെയധികം ഇഷ്ടമാണെന്ന് ഭർത്താവ് അർജുനും പറയുന്നു. ഇരുവരും സംസാരിക്കുന്നത് മലയാളത്തിലാണെന്നും മലയാള സിനിമകൾ ഒന്നിച്ച് കാണാറുണ്ടെന്നും അർജുൻ പറഞ്ഞു. മലയാള ഭാഷയോടുള്ള ഇഷ്ടത്തിന് പുറമെ കേരള ഭക്ഷണത്തോടും ഇലൈസയ്ക്ക് ഇഷ്ടമാണെന്ന് അർജുൻ. ഇലൈസ കേരള ഭക്ഷണം പാകം ചെയ്യുമെന്നും കൈകൊണ്ട് ഭക്ഷണം കഴിക്കാറുണ്ടെന്നും അർജുൻ വ്യക്തമാക്കുന്നു.

  First published:
  )}