• HOME
 • »
 • NEWS
 • »
 • gulf
 • »
 • അമ്മയുടെ ചിതാഭസ്മവുമായി 11 മാസം പ്രായമുള്ള കുഞ്ഞ് ദുബായിൽനിന്ന് എത്തി; ചിതാഭസ്മവും കുഞ്ഞിനെയും ഏറ്റുവാങ്ങി അച്ഛൻ

അമ്മയുടെ ചിതാഭസ്മവുമായി 11 മാസം പ്രായമുള്ള കുഞ്ഞ് ദുബായിൽനിന്ന് എത്തി; ചിതാഭസ്മവും കുഞ്ഞിനെയും ഏറ്റുവാങ്ങി അച്ഛൻ

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസത്തെ ഇൻഡിഗോ വിമാനത്തിൽ കുഞ്ഞിനെയും ചിതാഭസ്മവും കൊടുത്തുവിടുകയായിരുന്നു

flight

flight

 • Last Updated :
 • Share this:
  തിരുച്ചിറപ്പള്ളി: കോവിഡ് ബാധിച്ചു മരിച്ച അമ്മയുടെ ചിതാഭസ്മവുമായി ദുബായിൽനിന്ന് എത്തിയത് 11 മാസം പ്രായമുള്ള കുഞ്ഞ്. തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിലാണ് അമ്മയുടെ ചിതാഭസ്മവുമായി മറ്റൊരു യാത്രക്കാരനൊപ്പം കുഞ്ഞിനെ അയച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപത്തുള്ള കല്ലക്കുറിച്ച് സ്വദേശിയായ കുഞ്ഞിന്‍റെ അച്ഛൻ വേലവൻ, പ്രിയതമയെയും മകനെയും ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ ദുബായിലുണ്ടായിരുന്ന വേലവന്‍റെ സുഹൃത്തുക്കളാണ് ഇയാളുടെ ഭാര്യയുടെ ചിതാഭസ്മവും കുഞ്ഞിനെയും നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്തത്.

  വേലവനും ഭാര്യ ഭാരതിയും നേരത്തെ യുഎഇയിൽ ഉണ്ടായിരുന്നു. ഇവർക്ക് മൂന്നു മക്കളായിരുന്നു. എന്നാൽ മൂത്ത മകൻ വൃക്ക രോഗത്തെ തുടർന്ന് മരിച്ചു. അസുഖബാധിതനായിരുന്ന കുട്ടിയുടെ ചികിത്സാച്ചെലവുകൾ ഈ കുടുംബത്തെ കടക്കെണിയിലാക്കി. ഇടയ്ക്ക് ജോലി നഷ്ടമായതോടെ ഇവർ നാട്ടിലേക്ക് മടങ്ങിയെത്തി. എന്നാൽ ഭാരതിക്ക് ദുബായിൽ ഒരു ജോലി ശരിയായതോടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുമായി രണ്ടു മാസം മുമ്പ് ഇവർ ദുബായിലേക്ക് പോയി.

  ദുബായിലെത്തി ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് കോവിഡ് ബാധിതയായി ഭാരതി ആശുപത്രിയിലാണ്. രോഗം മൂർച്ഛിച്ചതോടെ മെയ് 29ന് ഭാരതി മരിച്ചു. കോവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം നാട്ടിലെത്തിക്കാനായില്ല. തുടർന്ന് ദുബായിൽ തന്നെ ഭാരതിയുടെ സംസ്ക്കാരം നടത്തി. 11 വയസ് മാത്രം പ്രായമുള്ള ദേവേഷ് എന്ന കുഞ്ഞിന്‍റെ സംരക്ഷണം ദുബായിലുണ്ടായിരുന്ന, വേലവന്‍റെ സുഹൃത്തുക്കൾ ഏറ്റെടുത്തു. ഭാരതിയുടെ ചിതാഭസ്മവും കുഞ്ഞിനെയും നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് കാരണം അത് വൈകുകയായിരുന്നു.

  Also Read- 'ബെക്സ് കൃഷ്ണനെ രക്ഷിച്ചത് ശ്രദ്ധ നേടാനല്ല'; ജോലി വാഗ്ദാനം ചെയ്ത് യൂസഫലി

  ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി, കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ കുഞ്ഞിനെയും ചിതാഭസ്മവും കൊടുത്തുവിടുകയായിരുന്നു. തിരിച്ചിറപ്പിള്ളിയിലേക്കു പോയ സതീഷ് കുമാർ എന്ന യാത്രക്കാരന്‍റെയൊപ്പമാണ് കുഞ്ഞിനെ അയച്ചത്. പ്രിയതമയുടെ ചിതാഭസ്മവും പൊന്നോമനയെയും ഏറ്റുവാങ്ങാനായി വേലവൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ എത്തിയ സതീഷ് കുമാർ ചിതാഭസ്മവും കുഞ്ഞിനെയും വേലവന് കൈമാറി. അടുത്ത സുഹൃത്തിനും കുടുംബാംഗത്തിനുമൊപ്പമാണ് വേലവൻ വിമാനത്താവളത്തിൽ എത്തിയത്. ഭാര്യയുടെ മരണാന്തര ചടങ്ങുകൾ ഉടൻ തന്നെ ചെയ്യുമെന്ന് വേലവന്‍റെ കുടുംബാംഗങ്ങൾ അറിയിച്ചു.

  പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി ഇന്ത്യയുടെ ബജറ്റ് വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം ദുബായിലേക്ക് പറന്നു. ജൂണ്‍ 18നാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയത്. ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച ജീവനക്കാരുമായി അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ആദ്യത്തെ എയര്‍ലൈനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്.

  ഡെല്‍ഹിയില്‍ നിന്ന് രാവിലെ 10.40 മണിക്ക് പുറപ്പെട്ട IX 191 വിമാനത്തിലെ പൈലറ്റുമാരും, മറ്റു ജീവനക്കാരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. ക്യാപ്റ്റന്മാരായ ഡി ആര്‍ ഗുപ്തയും ക്യാപ്റ്റന്മാരായ അലോക് കുമാറുമായിരുന്നു വിമാനത്തിലെ പൈലറ്റുമാര്‍. വെങ്കട് കെല്ല, പ്രവീന്‍ ചന്ദ്ര, പ്രവീണ്‍ ചൗഗ്ലേ, മനീഷ കാംബ്ലേ തുടങ്ങിയവരാണ് വിമാനത്തിലെ മറ്റു ജീവനക്കാര്‍. ദുബായില്‍ നിന്ന് ജയ്പൂരിലേക്കും പിന്നീട് ഡല്‍ഹിയിലേക്കുമുള്ള IX 196 ഫ്‌ലൈറ്റിലും ഇതേ ജീവനക്കാര്‍ തന്നെയാണുണ്ടായിരുന്നത്.
  'വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ള മുഴുവന്‍ ക്രൂ അംഗങ്ങളെയും മുന്‍നിരപ്രവര്‍ത്തകര്‍ക്കും ഞങ്ങള്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. ഇത് ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെത്തുകൊണ്ടാണ് ചെയ്തത്, ' എയര്‍ ഇന്ത്യ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
  Published by:Anuraj GR
  First published: