വിമാനത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് കുവൈറ്റിൽ മലയാളിക്ക് ദാരുണാന്ത്യം

കുവൈറ്റ് എയർവേസ് വിമാനത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് കുവൈറ്റ് എയർവേസിന്‍റെ സാങ്കേതികവിഭാഗത്തിൽ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രൻ ആണ് മരിച്ചത്.

news18
Updated: May 7, 2019, 4:38 PM IST
വിമാനത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് കുവൈറ്റിൽ മലയാളിക്ക് ദാരുണാന്ത്യം
ആനന്ദ് രാമചന്ദ്രൻ
  • News18
  • Last Updated: May 7, 2019, 4:38 PM IST
  • Share this:
കുവൈറ്റ് സിറ്റി: വിമാനത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. കുവൈറ്റ് എയർവേസ് വിമാനത്തിന്‍റെ ചക്രത്തിനടിയിൽപ്പെട്ട് കുവൈറ്റ് എയർവേസിന്‍റെ സാങ്കേതികവിഭാഗത്തിൽ ജോലി ചെയ്യുന്ന ആനന്ദ് രാമചന്ദ്രൻ ആണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ്. 34 വയസ് ആയിരുന്നു.

ടെർമിനൽ നാലിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അപകടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ബോയിങ് 777 - 300 ഇ. ആർ വിമാനം പാർക്കിങ് ഏരിയയിലേക്ക് മാറ്റുമ്പോൾ ആയിരുന്നു അപകടം. അപകടം നടക്കുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈറ്റ് എയർവേസ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്‍റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫീന. നൈനിക ഏക മകളാണ്. ഇവരും ആനന്ദിനൊപ്പം കുവൈറ്റിലാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തും.

First published: May 7, 2019, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading