കോഴിക്കോട്: 201 രാജ്യങ്ങളില്‍ നിന്നായി മൂന്നരലക്ഷത്തിലധികം പ്രവാസികളാണ് അഞ്ച് ദിവസം കൊണ്ട് നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും. യുഎഇയില്‍ നിന്ന് മാത്രം ഒന്നര ലക്ഷത്തിലധികം പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തു.
വിസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികളും കുട്ടികളും, കൊവിഡ് അല്ലാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണനയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അത്യാവശ്യക്കാര്‍ അല്ലാത്തവരും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍ സഹായം ലഭിക്കണമെങ്കില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ വേണമെന്നും വിമാന ടിക്കറ്റ് സൗജന്യമായി ലഭിക്കുമെന്നുമടക്കമുള്ള പ്രചാരണങ്ങളാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയധികം രജിസ്‌ട്രേഷന്‍ ഉണ്ടാവാന്‍ കാരണമെന്ന് പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി പറഞ്ഞു.
BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS] Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]ഈ വര്‍ഷം അവസാനം മടങ്ങേണ്ടവര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ മുഴുവന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് കരുതുന്നില്ലെന്നും എന്നാല്‍ എത്ര പേര്‍ വന്നാലും ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും ബാദുഷ അറിയിച്ചു.
മടങ്ങിയെത്തുന്നവരില്‍ രോഗലക്ഷണമില്ലാത്തവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കും. ഇവര്‍ നിര്‍ബന്ധമായും ക്വാറന്റൈന്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ ഐസൊലേഷനിലാക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ രജിസ്‌ട്രേഷനെക്കുറിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം ഇല്ലാത്തതാണ് നിരക്ക് ഉയരാന്‍ കാരണമെന്നും ആരോപണമുണ്ട്. നോര്‍ക്ക വെബ്‌സൈറ്റില്‍ ആരൊക്കെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത് എന്നതുസംബന്ധിച്ച് കൃത്യമായ നിര്‍ദേശങ്ങളൊന്നുമില്ലെന്നും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ വരും മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് അവ്യക്തതയ്ക്ക് കാരണമായതെന്നും ഗ്ലോബല്‍ പ്രവാസി പ്രസിഡന്റ് ഗുലാം ചെറുവാടി പറഞ്ഞു. ആവശ്യക്കാരല്ലാത്തവര്‍ കൂടി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പരിഗണന ലഭിക്കേണ്ടവര്‍ പിന്തള്ളപ്പെടുമോ എന്ന ആശങ്ക സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.