'പ്രളയസമയത്ത് മൂന്നുപേരുടെ ജീവൻ രക്ഷിച്ച ഷാജനെ അറിയില്ലേ? നിതിന്‍റെയൊപ്പം ഷാജന്‍റെ മൃതദേഹവും കൊച്ചിയിലെത്തിച്ചിരുന്നു'; അഷ്റഫ് താമരശേരിയുടെ കുറിപ്പ്

നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍

News18 Malayalam | news18-malayalam
Updated: June 11, 2020, 2:17 PM IST
'പ്രളയസമയത്ത് മൂന്നുപേരുടെ ജീവൻ രക്ഷിച്ച ഷാജനെ അറിയില്ലേ? നിതിന്‍റെയൊപ്പം ഷാജന്‍റെ മൃതദേഹവും കൊച്ചിയിലെത്തിച്ചിരുന്നു'; അഷ്റഫ് താമരശേരിയുടെ കുറിപ്പ്
nithin shajan
  • Share this:
കോട്ടയം: പ്രവാസികൾക്കായി നിയമപോരാട്ടം നടത്തിയ കോഴിക്കോട്ടുകാരൻ നിതിൻ ചന്ദ്രന്‍റെ മരണം നാടിനെയും പ്രവാസലോകത്തെയും കണ്ണീരിലാഴ്ത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നിതിന്‍റെ ഭൌതികശരീരത്തിനൊപ്പം ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ മറ്റൊരു ചെറുപ്പക്കാരന്‍റെ മൃതദേഹം കൂടിയുണ്ടായിരുന്നു. കാസർകോട് സ്വദേശി ഷാജൻ പള്ളയിലിന്‍റെ മൃതദേഹമായിരുന്നു അത്. കഴിഞ്ഞ പ്രളയ സമയത്ത് മൂന്നുപേരുടെ ജീവൻ രക്ഷിച്ച ഷാജന്‍റെ മരണത്തെക്കുറിച്ച് ഫേസ്ബുക്കിൽ സാമൂഹ്യപ്രവർത്തകനായ അഷറഫ് താമരശേരി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. നിതിനെ പോലെ ഷാജനും ഒരു നന്മമരമായിരുന്നുവെന്ന് അഷറഫ് എഴുതുന്നു.

അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും, നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന്(ബുധനാഴ്ച) വെളുപ്പിന് കൊച്ചി നെടുമ്ബാശ്ശേരിയിലെത്തിച്ച നിതിന്‍റെ മൃതദേഹം നേരെ കൊണ്ട് പോയത് ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്‍റെ മരണം വിവരം അറിയിക്കുകയാരുന്നു.

വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്‍റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച്‌ ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്.

എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത്, എനിക്കറിയില്ല. നിതിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും, ഈ മറുനാടും നിതിന്‍റെ വേര്‍പാടിന്‍റെ നൊമ്ബരം ഏറ്റു വാങ്ങിയത്.

നിതിന്‍റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പക്കാരന്‍റെ മൃതദേഹവും കൂടി പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം. ഭാര്യയുടെ പേര് വിദ്യാശ്രീ. രണ്ട് പിഞ്ചു മക്കളുമുണ്ട്. ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയിലാണ് ഷാജന്‍ ദുബായില്‍ വരുന്നത്.

നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച്‌ കടബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്.

വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു. വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമിച്ചാണ് കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്. എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്. അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു.
TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
ഷാജന്‍റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു. വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്‍റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്‍റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്‍റെയും, സ്നേഹത്തിന്‍റെയും വാതിലുകളാണ്.
First published: June 11, 2020, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading