നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • കോവിഡ് പരിശോധനയ്ക്കിടെ 'നേസൽ സ്വാബ് സ്റ്റിക്ക്' ഒടിഞ്ഞ് മൂക്കിൽ കുടുങ്ങി; സൗദി ബാലന് ദാരുണാന്ത്യം

  കോവിഡ് പരിശോധനയ്ക്കിടെ 'നേസൽ സ്വാബ് സ്റ്റിക്ക്' ഒടിഞ്ഞ് മൂക്കിൽ കുടുങ്ങി; സൗദി ബാലന് ദാരുണാന്ത്യം

  ഓപ്പറേഷൻ കഴിഞ്ഞ് അടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് കുഞ്ഞ് അബോധാവസ്ഥയിലായി. ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു..

  • Share this:
   റിയാദ്: കോവിഡ് 19 പരിശോധനയ്ക്കുള്ള നാസൽ സ്വാബ് സ്റ്റിക്ക്ല് മൂക്കിനുള്ളില്‍ കുടുങ്ങി സൗദി ബാലന് ദാരുണാന്ത്യം. കടുത്ത റിയാദിലെ ശഖ്റ ജനറൽ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ നാസൽ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിൽ കുടുങ്ങുകയായിരുന്നു.

   ഇത് നീക്കം ചെയ്യുന്നതിനായി ജനറൽ അനസ്തേഷ്യ നൽകിയിരുന്നു. ഓപ്പറേഷന് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകുന്ന കാര്യത്തിൽ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അൽ ജൗഫാൻ പറയുന്നത്. ഓപ്പറേഷന് ശേഷം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ ആരോപിക്കുന്നു.
   TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] Gold Smuggling Case | മാരത്തോൺ ചോദ്യം ചെയ്യൽ; മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കർ കുടുങ്ങുമോ? [NEWS]

   ഓപ്പറേഷൻ കഴിഞ്ഞ് അടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് കുഞ്ഞ് അബോധാവസ്ഥയിലായി. ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചുവെങ്കിലും ആംബുലൻസ് എത്താൻ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു' പിതാവ് വ്യക്തമാക്കി.

   സംഭവത്തിൽ അടിയന്തിര അന്വേഷണകമ്മിറ്റി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ് ജൗഫാൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതിയും നൽകി. വിഷയത്തിൽ നേരിട്ട് ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയതായും ഇദ്ദേഹം അറിയിച്ചു.
   Published by:Asha Sulfiker
   First published: