HOME » NEWS » Gulf » AUSTRALIA SEEKS RESPONSE AFTER WOMEN TAKEN FROM QATAR AIRWAYS FLIGHT AND STRIP SEARCHED RV

ഖത്തർ വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശു; മാതാവിനെ കണ്ടെത്താൻ വസ്ത്രമഴിച്ച് പരിശോധന; നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയ

13 ഓസ്ട്രേലിയൻ സ്ത്രീകളെ ആംബുലൻസിൽ കയറ്റുകയും അടിവസ്ത്രം അടക്കം നീക്കി പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്

News18 Malayalam | news18-malayalam
Updated: October 27, 2020, 8:34 AM IST
ഖത്തർ വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശു; മാതാവിനെ കണ്ടെത്താൻ വസ്ത്രമഴിച്ച് പരിശോധന; നടപടി ആവശ്യപ്പെട്ട് ഓസ്ട്രേലിയ
പ്രതീകാത്മക ചിത്രം
  • Share this:
ദോഹ: വിമാനത്താവളത്തിലെ ശുചിമുറിയില്‍ യാത്രക്കാരി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതികളെ വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരെ ഓസ്ട്രേലിയ. ഹമദ് വിമാനത്താവളത്തിൽ ഒക്ടോബർ രണ്ടിനാണ് സംഭവമുണ്ടായത്. സിഡ്നിയിലേക്കുള്ള വിമാനത്തിൽ നിന്നിറക്കി തങ്ങളെ വസ്ത്രമഴിച്ച് പരിശോധിച്ചുവെന്ന് യുവതികൾ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ ഖത്തർ സർക്കാരിന്റെ പ്രതികരണവും ഓസ്ട്രേലിയ തേടി.

Also Read- ഹണിമൂൺ ആഘോഷിക്കാൻ ഖത്തറിലെത്തിയ ഇന്ത്യൻ ദമ്പതികൾ ജയിലിലായി; വിനയായത് ബന്ധുവിന്‍റെ വിവാഹ സമ്മാനം

പ്രസവിച്ച ഉടനെ തന്നെ കുഞ്ഞിനെ ഖത്തർ ഹമദ് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിക്കു സമീപം എത്തിയിരുന്ന എല്ലാ സ്ത്രീകളെയും വിമാനത്താവള അധികൃതര്‍ വിശദമായി പരിശോധിച്ചെങ്കിലും അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഖത്തർ എയർവെയ്സ് വിമാനത്തിലെ എല്ലാ പ്രായപൂർത്തിയായ സ്ത്രീകളെയും പരിശോധനക്ക് വിധേയമാക്കിയെന്ന് രണ്ട് ഓസ്ട്രേലിയൻ യുവതിൾ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

Also Read- കാമുകിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് അറസ്റ്റിൽ

13 ഓസ്ട്രേലിയൻ സ്ത്രീകളെ ആംബുലൻസിൽ കയറ്റുകയും അടിവസ്ത്രം അടക്കം നീക്കി പരിശോധനക്ക് വിധേയമാക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് ഭയാനകമായ അനുഭവമായിരുന്നുവെന്ന് യാത്രക്കാരികളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെ വിമാനത്തിൽ നിന്നിറങ്ങാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർ പേടിച്ചുവിറച്ച അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



Also Read- Saudi Airlines| സൗദിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു

എന്നാൽ ഖത്തർ ഗവൺമെന്റ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമദ് വിമാനത്താവള അധികൃതരും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീയുടെ ആരോഗ്യനിലയെ കുറിച്ച് ആരോഗ്യവിദഗ്ധർ ആശങ്ക ഉന്നയിച്ചുവെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് വിമാനത്താവള അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. കുഞ്ഞിന്റെ അമ്മയോ അവരുമായി ബന്ധമുള്ളവരോ മുന്നോട്ടുവരണമെന്ന് വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ജീവനക്കാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പരിചരണത്തിലാണ് കുഞ്ഞ് ഇപ്പോള്‍.
Published by: Rajesh V
First published: October 27, 2020, 8:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories