നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദ നിയന്ത്രണവുമായി സൗദി മുന്നോട്ട്; പ്രതിഷേധക്കാർ 'രാജ്യത്തിന്റെ ശത്രുക്കൾ'

  പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദ നിയന്ത്രണവുമായി സൗദി മുന്നോട്ട്; പ്രതിഷേധക്കാർ 'രാജ്യത്തിന്റെ ശത്രുക്കൾ'

  ഓൺലൈനിൽ ഈ നീക്കത്തെ വിമർശിച്ച ആളുകളെ 'രാജ്യത്തിന്റെ ശത്രുക്കൾ' എന്ന് വിളിച്ച ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ്, "പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഇളക്കി വിടാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും" ആരോപിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   ജിദ്ദ: രാജ്യത്തെ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ശബ്ദത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. എല്ലാ ഉച്ചഭാഷിണികളും അവയുടെ പരമാവധി വോളിയത്തിന്റെ മൂന്നിലൊന്നായി സജ്ജീകരിക്കണമെന്നാണ് ഇസ്ലാമിക് കാര്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്. പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾക്ക് മറുപടിയായാണ് നടപടിയെന്ന് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ പള്ളികൾക്കും ഈ ഉത്തരവ് ബാധകമാണ്.

   എന്നാൽ യാഥാസ്ഥിതിക മുസ്ലിം രാഷ്ട്രത്തിന്റെ പുതിയ നീക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇതോടെ പ്രതിഷേധം രേഖപ്പെടുത്താൻ പലരും സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ തുടങ്ങി. റസ്റ്റോറന്റുകളിലും കഫേകളിലും ഉച്ചത്തിലുള്ള സംഗീതം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യാനും തുടങ്ങി.

   കുട്ടികളുടെ ഉറക്കത്തെ പോലും ഉച്ചഭാഷിണികൾ ശല്യപ്പെടുത്തുന്നതായി മാതാപിതാക്കളിൽ നിന്ന് പരാതികൾ ലഭിച്ചിരുന്നതായി ഷെയ്ഖ് പറഞ്ഞു. പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർ പ്രാർത്ഥനയിലേക്കുള്ള ഇമാമിന്റെ ആഹ്വാനത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട വീഡിയോയിൽ ഷെയ്ഖ് വ്യക്തമാക്കി. ഓൺലൈനിൽ ഈ നീക്കത്തെ വിമർശിച്ച ആളുകളെ 'രാജ്യത്തിന്റെ ശത്രുക്കൾ' എന്ന് വിളിക്കുകയും "പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം ഇളക്കി വിടാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും" അദ്ദേഹം ആരോപിച്ചു.

   Also Read- ഷാർജയിൽ സ്വദേശികളുടെ പ്രതിമാസ ശമ്പളത്തിൽ വന്‍വർധന;മിനിമം വേതനം 25000 ദിർഹം

   പ്രവാചകന്റെ ഹദീസിൽ പരാമർശിച്ചിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. “ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്. ” എന്നാണ് കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട സർക്കുലറിൽ പറയുന്നത്.

   നമസ്കാരത്തിന് സമയം ആയെന്ന് അറിയിക്കാനും ജമാഅത്തിന് ക്ഷണിക്കാനുമാണ് ബാങ്ക് വിളിക്കുന്നത്. ജനങ്ങള്‍ നമസ്‌കാരത്തിന് എത്തിക്കഴിഞ്ഞാല്‍ നമസ്‌കാരം തുടങ്ങുന്നതിനു തൊട്ടുമുമ്പായി ഇഖാമത്ത് വിളിക്കണം. ബാങ്ക് വിളിക്കുന്നതിനെക്കാള്‍ ശബ്ദം താഴ്ത്തിയും വേഗതയിലുമാണ് ഇഖാമത്ത് വിളിക്കേണ്ടത്. ഇഖാമത്ത് കേള്‍ക്കുമ്പോള്‍ അതേപോലെ ഏറ്റുപറയണം.

   കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദി അറേബ്യയ്ക്ക് കൂടുതൽ ഇളവുകൾ നൽകാനും പൊതുജീവിതത്തിൽ മതം വഹിക്കുന്ന പങ്ക് കുറയ്ക്കാനുമുള്ള ശ്രമങ്ങളാണ് നിലവിൽ നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ. വനിതാ ഡ്രൈവർമാർക്കുള്ള നിരോധനം  പോലുള്ള സാമൂഹിക നിയന്ത്രണങ്ങൾ സൗദിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അദ്ദേഹം വില കൽപ്പിക്കുന്നില്ലെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വിമർശകരെ മുഹമ്മദ് ബിൻ സൽമാൻ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്.

   Also Read- യാത്രാവിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശനാനുമതി

   ജനിതകമാറ്റം വന്ന കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഇന്ത്യ, പാകിസ്ഥാൻ, അർജന്റീന, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലെബനൻ, ഈജിപ്ത്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾക്ക് നിലവിൽ സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
   Published by:Rajesh V
   First published: