Corona Virus: പ്രവാസികൾ ജാഗ്രത പാലിക്കുക; കുവൈറ്റിലും ബഹ്റിനിലും ആദ്യകേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈറ്റിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ ബഹറിനിൽ ഒരാൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: February 24, 2020, 2:13 PM IST
Corona Virus: പ്രവാസികൾ ജാഗ്രത പാലിക്കുക; കുവൈറ്റിലും ബഹ്റിനിലും ആദ്യകേസുകൾ റിപ്പോർട്ട് ചെയ്തു
കുവൈറ്റിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ ബഹറിനിൽ ഒരാൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • News18
  • Last Updated: February 24, 2020, 2:13 PM IST
  • Share this:
കുവൈറ്റ് സിറ്റി: കൊറോണ വൈറസിന്‍റെ ഭീതി വിട്ടൊഴിയുന്നില്ല. ചൈനയ്ക്ക് പുറത്തേക്കും കൊറോണ വൈറസ് പടരുകയാണ്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.

യൂറോപ്പിനെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇറ്റലിയിൽ മൂന്നുപേരുടെ ജീവനെടുത്തു. ഇറ്റലിയിൽ 152 പേരാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇറാനിൽ എട്ടു പേരും ദക്ഷിണ കൊറിയയിൽ ആറു പേരുമാണ് കൊറോണ ബാധിച്ച് മരിച്ചത്. അതേസമയം, ഇതിനിടയിൽ ഗൾഫിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുവൈറ്റിലും ബഹറിനിലുമാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. കുവൈറ്റിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ ബഹറിനിൽ ഒരാൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയ്ക്ക് പുറത്ത് കൊറോണ പടരുന്നു; ഇറ്റലിയിൽ മരണം മൂന്ന്, ദക്ഷിണ കൊറിയയിൽ ആറ്, ചൈനയിൽ മരണസംഖ്യ 2494

അതേസമയം, ദക്ഷിണ കൊറിയയിൽ 161 കൊറോണ കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ദക്ഷിണ കൊറിയയിൽ 763 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.

അതേസമയം ചൈനയിൽ മരിച്ചവരുടെ എണ്ണം 2494 ആയി. 76,936 പേർക്ക് ഇതുവരെ ചൈനയിൽ കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. രാജ്യം സമാനതകളില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥയിലാണെന്ന് പ്രസിഡന്‍റ് ഷി ജിൻ പിങ് പറഞ്ഞു.
First published: February 24, 2020, 2:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading