നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • gulf
    • »
    • Baharin Court വിവാഹമോചന കേസിൽ ഹിന്ദു വിവാഹനിയമം പരാമർശിച്ച് ബഹറിനിലെ കോടതി

    Baharin Court വിവാഹമോചന കേസിൽ ഹിന്ദു വിവാഹനിയമം പരാമർശിച്ച് ബഹറിനിലെ കോടതി

    2008ൽ വിവാഹിതരായ ദമ്പതികൾ 2017 മുതൽ വേരിപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിൽ യുവാവ് ഹൈന്ദവ മതവിശ്വാസിയാണ്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മനാമ: മുസ്ലീങ്ങളല്ലാത്ത ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെ, ഹിന്ദു വിവാഹനിയമം പരാമർശിച്ച് ബഹറിനിലെ കോടതി. ബഹറിനിലെ പ്രധാന സിവിൽ കോടതിയാണ് ഹിന്ദു മാര്യേജ് ആക്ട് പരാമർശിച്ചുകൊണ്ട് കേസ് പരിഗണിച്ചത്. രണ്ട് വർഷത്തിലേറെയായി ഭാര്യ തന്നിൽ നിന്ന് അകന്നു കഴിയുകയാണെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചതെന്ന് അഖ്ബർ അൽ ഖലീജ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

      കേസ് പരിഗണിച്ച കോടതി, ബഹറിനിലെ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരം, വിവാഹസമയത്ത് ഭർത്താവ് ഉൾപ്പെടുന്ന രാജ്യത്തിന്റെ നിയമം പ്രയോഗിക്കാമെന്ന് നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന സമയത്ത് മുസ്‌ലിംകളല്ലാത്തവരുടെ വ്യക്തിപരമായ തർക്കങ്ങൾ കൈകാര്യം ചെയ്യാൻ മറ്റൊരു രാജ്യത്തെ നിയമം പരാമർശിക്കാമെന്നും വ്യക്തമാക്കി.

      2008ൽ വിവാഹിതരായ ദമ്പതികൾ 2017 മുതൽ വേരിപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിൽ യുവാവ് ഇന്ത്യൻ സ്വദേശിയും ഹൈന്ദവ മതവിശ്വാസിയുമാണ്. ഇതോടെയാണ് ഭാര്യയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്. എന്നാൽ വിവാഹമോചന ആവശ്യം കോടതി നിരസിച്ചു. മതിയായ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് പറഞ്ഞാണ് കോടതി ഇക്കാര്യം നിരസിച്ചത്.
      You may also like:Exclusive: വിദേശത്തുനിന്നും നയതന്ത്രചാനൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ കഴിയുമോ? വിദേശകാര്യ മന്ത്രാലയം പറയുന്നതെന്ത്? [NEWS]മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം [NEWS] വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം [NEWS]
      ഇതോടെയാണ് യുവാവിന്‍റെ അഭിഭാഷകൻ ഹിന്ദു മാര്യേജ് ആക്ട് കോടതിയിൽ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ബഹറിൻ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരം ഹിന്ദു മാര്യേജ് ആക്ട് അനുസരിച്ച് വിവാഹമോചന ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}