News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 4, 2020, 12:28 PM IST
mosque
മനാമ: വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളികൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ബഹ്റൈൻ. ജൂൺ അഞ്ച് മുതൽ വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരത്തിനായി പള്ളികൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഈ തീരുമാനം അനിശ്ചിതമായി നീട്ടിയെന്ന വിവരം പ്രഖ്യാപിച്ചതെന്നാണ് രാജ്യത്തെ വാർത്ത ഏജൻസി BNA റിപ്പോർട്ട് ചെയ്യുന്നത്. നീതിന്യായ-ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ആരാധനാലയങ്ങളെല്ലാം അടച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച നമസ്കാരത്തിനായി പള്ളികൾ തുറക്കുമെന്നറിയിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മതനേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം മാറ്റുകയായിരുന്നു. ഈദ് ദിനത്തോടനുബന്ധിച്ച് നടന്ന കൂടിച്ചേരലുകളെ തുടർന്ന് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. ഈ സാഹചര്യം യോഗത്തിൽ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പള്ളികൾ ഉടനെ തുറക്കേണ്ട എന്ന തീരുമാനത്തിലെത്തിയതെന്നാണ് സൂചന.
TRENDING:Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS] HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക് [NEWS]Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന് കുഞ്ഞുങ്ങൾ
[NEWS]
"മഹാമാരിയുടെ ഘട്ടത്തിൽ ആരാധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്ലാമിക കാര്യ ഉന്നത കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. അവരുടെ നിർദേശം അനുസരിച്ച് വെള്ളിയാഴ്ചകളിൽ പള്ളികളില്‍ ആരാധന പുനരാരംഭിക്കാനുള്ള തീരുമാനം നിലവിലെ സാഹചര്യത്തിൽ താത്ക്കാലികമായി നീട്ടി വച്ചിരിക്കുന്നു" ഇസ്ലാമികകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പുതിയ സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കും. ശരീഅത്ത് നിയമപ്രകാരം തന്നെ എല്ലാ തീരുമാനങ്ങളും പതിവായി അവലോകനം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Published by:
Asha Sulfiker
First published:
June 4, 2020, 12:28 PM IST