കൊറോണ: ദുബായ്, ഷാർജ വിമാന സർവീസുകൾ 48 മണിക്കൂർ റദ്ദാക്കി ബഹ്റിൻ

ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്റിനും ദുബായിക്കും ഇടയിൽ സർവീസ് നടത്തുന്നത്.

News18 Malayalam | news18-malayalam
Updated: February 25, 2020, 12:49 PM IST
കൊറോണ: ദുബായ്, ഷാർജ വിമാന സർവീസുകൾ 48 മണിക്കൂർ റദ്ദാക്കി ബഹ്റിൻ
News18
  • Share this:
ബഹ്റിൻ : രാജ്യത്ത് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ അടുത്ത 48 മണിക്കൂർ നേരെ ദുബായിലേക്കും ഷാർജയിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ബഹ്റിൻ. ബഹറിൻ സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്. ദിവസം പതിനഞ്ചോളം വിമാനങ്ങളാണ് ബഹ്റിനും ദുബായിക്കും ഇടയിൽ സർവീസ് നടത്തുന്നത്.

കൊറോണ വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും സാധ്യതയുണ്ട്. ഇറാനിൽ നിന്നും ബഹ്റിനിൽ എത്തിയ പൗരനാണ് കൊറോണ ബാധ കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രത്യേകം നിരീക്ഷിക്കുകയാണ്. കൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രികരെ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ബഹ്റിന് പുറമേ ഒമാൻ, കുവൈറ്റ്, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ 61 പേർക്കാണ് കൊറോണ ബാധിച്ചത്.

Also Read  കുവൈറ്റിലും ബഹ്റിനിലും ആദ്യകേസുകൾ റിപ്പോർട്ട് ചെയ്തു
First published: February 25, 2020, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading