News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 30, 2019, 8:14 AM IST
BigB
ദുബായ്: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽനിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ പിൻമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ബച്ചൻ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ഷാർജ പുസ്തകോത്സവത്തിൽ ബച്ചൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ വിദേശയാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് ബച്ചൻ അറിയിച്ചുവെന്ന് സംഘാടകർ പറയുന്നു.
പുസ്തോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നതായി ബച്ചൻ സംഘാടകർക്ക് അയച്ചുനൽകിയ സന്ദേശത്തിൽ പറയുന്നു. ഷാർജ പുസ്തകോത്സവത്തിൽ ബച്ചനെ കാണാനും, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുമായി നിരവധിയാളുകൾ കാത്തിരിക്കുന്നതിനിടെയാണ് അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നത്.
അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ബച്ചൻ ചികിത്സയിലാണ്. ഈ മാസം ആദ്യം ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബച്ചന് പതിവായി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ബച്ചനെ പ്രവേശിപ്പിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം തന്റെ അസുഖത്തെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കെതിരെ ബച്ചൻ പ്രതികരിച്ചിരുന്നു. അസുഖങ്ങളും മറ്റും രഹസ്യസ്വഭാവമുള്ള വ്യക്തിഗത അവകാശമാണെന്നും അത് പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും ബച്ചൻ ബ്ലോഗ് പോസ്റ്റിൽ എഴുതിയിരുന്നു.
First published:
October 30, 2019, 8:14 AM IST