HOME » NEWS » Gulf » BODY OF EXPAT WOMAN FOUND IN A SUITCASE IN MECCA1 AS

മക്കയിൽ സ്യൂട്ട്കേസിലാക്കിയ നിലയിൽ പ്രവാസി യുവതിയുടെ മൃതദേഹം

24 കാരിയായ ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്ന് സ്പോൺസറും മൊഴി നൽകിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: November 30, 2020, 6:20 AM IST
മക്കയിൽ  സ്യൂട്ട്കേസിലാക്കിയ നിലയിൽ പ്രവാസി യുവതിയുടെ മൃതദേഹം
24 കാരിയായ ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്ന് സ്പോൺസറും മൊഴി നൽകിയിട്ടുണ്ട്.
  • Share this:
റിയാദ്: സൗദിയിലെ മക്കയ്ക്ക് സമീപത്ത് സ്യൂട്ട്കേസിലാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫോർത്ത് റിംഗിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഇത് ഇന്തോനേഷ്യൻ സ്വദേശിയായ യുവതിയുടെതാണെന്ന് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. 24 കാരിയായ ഇവർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോലിക്കെത്തിയിരുന്നില്ലെന്ന് സ്പോൺസറും മൊഴി നൽകിയിട്ടുണ്ട്.

Also Read-വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇവരുടെ മരണകാരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കേസ് വിവരങ്ങൾ പബ്ലിക് പ്ലോസിക്യൂട്ടറുടെ പക്കലെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മക്കയ്ക്ക് സമീപത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വലിയ സ്യൂട്ട്കേസ് കണ്ടെത്തിയെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

Also Read-സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടി നല്‍കിയില്ല; ഫാം തൊഴിലാളിയായ 50കാരനെ തല്ലിക്കൊന്നു

പ്രദേശവാസിയായ ഒരാളാണ് ഇതാദ്യം കണ്ടത്. ഗ്രൗണ്ടിൽ ഒരു സ്യൂട്ട്കേസ് ശ്രദ്ധയിൽപ്പെട്ട ഇയാൾ അതിനുള്ളിൽ എന്താണെന്ന് അറിയാൻ തുറന്നു നോക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
Published by: Asha Sulfiker
First published: November 30, 2020, 6:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading