• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഷാർജയിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ നാലുവയസുകാരൻ മുങ്ങി മരിച്ചു; സ്കൂളും അധ്യാപകരും 38ലക്ഷം രൂപ പിഴ നൽകണമെന്ന് കോടതി

അധ്യാപകന്റെയും സഹായികളുടെയും അശ്രദ്ധയാണ് നാലുവയസുകാരന്റെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ.

news18
Updated: May 15, 2019, 10:38 AM IST
ഷാർജയിൽ നീന്തൽ പഠിപ്പിക്കുന്നതിനിടെ നാലുവയസുകാരൻ മുങ്ങി മരിച്ചു; സ്കൂളും അധ്യാപകരും 38ലക്ഷം രൂപ പിഴ നൽകണമെന്ന് കോടതി
drown
news18
Updated: May 15, 2019, 10:38 AM IST
ഷാർജ: നീന്തൽ പഠിപ്പിക്കുന്നതിനിടെ നാല് വയസുകാരൻ മുങ്ങി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും പിഴ നൽകണമെന്ന് കോടതി. 38 ലക്ഷം രൂപ(2ലക്ഷം ദിർഹം) പിഴ നൽകാനാണ് ഉത്തരവ്. ഷാർജയിലെ ഓസ്ട്രേലിയൻ അന്താരാഷ്ട്ര സ്കൂളിനും അവിടത്തെ കായിക അധ്യാപകനും രണ്ട് അസിസ്റ്റന്റുകള്‍ക്കുമാണ് പിഴ വിധിച്ചിരിക്കുന്നത്. 2018നവംബർ 14നാണ് നീന്തൽ പഠിപ്പിക്കുന്നതിനിടെ എമിറേറ്റ് സ്വദേശിയായ നാല് വയസുകാരൻ മുങ്ങി മരിച്ചത്.

also read: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി ഇനി കേരള പൊലീസില്‍

ഷാർജയിലെ കോടതി ചൊവ്വാഴ്ചയാണ് പിഴ വിധിച്ചത്. അധ്യാപകന്റെയും സഹായികളുടെയും അശ്രദ്ധയാണ് നാലുവയസുകാരന്റെ മരണത്തിന് കാരണമായതെന്നാണ് കണ്ടെത്തൽ. നഷ്ടപരിഹാരത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനാണ് നിർദേശം.

സ്കൂൾ 27 ലക്ഷം രൂപയും അധ്യാപകനും സഹായികളും ആറ് ലക്ഷം വീതവും നൽകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ അധ്യാപകനും സഹായികളും സ്കൂളും 95,000 രൂപ നൽകണമെന്നും കോടതി വിധിയിലുണ്ട്. ഹുസൈൻ അൽ അസോഫിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മകന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

നീന്തൽ പഠിപ്പിക്കുന്നതിനിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ലെന്ന് സ്കൂളുകാർക്കെതിരെ ആരോപണം ഉണ്ട്. കുട്ടിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വം മുഴുവൻ സ്കൂളുകാർക്കാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
First published: May 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...