• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യു.എ.ഇയില്‍ വീണ്ടും ബസ് അപകടം: അപകടത്തില്‍പ്പെട്ടത് തീര്‍ഥാടകരുമായി ഒമാനിലേക്ക് പോയ വാഹനം

news18
Updated: July 16, 2019, 10:59 PM IST
യു.എ.ഇയില്‍ വീണ്ടും ബസ് അപകടം: അപകടത്തില്‍പ്പെട്ടത് തീര്‍ഥാടകരുമായി ഒമാനിലേക്ക് പോയ വാഹനം
അപകടത്തിൽപ്പെട്ട ബസ്.
news18
Updated: July 16, 2019, 10:59 PM IST
അബുദാബി: സൗദിയിലെ മക്കയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. ചൊവ്വഴ്ച രാവിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലായിരുന്നു സംഭവമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. 52 തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. ഒമാനിലേക്ക് പോയ ബസായിരുന്നു ഇത്.

റോഡിലെ ബാരിയറില്‍ ബസ് പല പ്രാവശ്യം ഇടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് തീര്‍ഥാടകര്‍ക്ക് മടങ്ങാന്‍ വാഹനം ഏര്‍പ്പെടുത്തി. ദീര്‍ഘയാത്ര നടത്തുമ്പോള്‍ മതിയായ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

ജൂണില്‍ ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലെ ട്രാഫിക് സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചു കയറിയ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചിരുന്നു. മുപ്പത് യാത്രക്കാരണ് അന്ന് ബസിലുണ്ടായിരുന്നത്.

Also Read ദുബായ് വാഹനാപകടം: എട്ടു മലയാളികൾ അടക്കം 17 പേരുടെ ആശ്രിതർക്ക് 37 ലക്ഷം രൂപ വീതം നഷ്ടപരിഹാരം



 
First published: July 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...