കെ എം ബഷീറിന്റെ കുടുംബത്തിന് വ്യവസായി എം എ യൂസഫലി 10 ലക്ഷം രൂപ നൽകും
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് യൂസഫലി
news18
Updated: August 4, 2019, 3:40 PM IST

കെ എം ബഷീർ- എം എ യൂസഫലി
- News18
- Last Updated: August 4, 2019, 3:40 PM IST
അബുദാബി: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യുസഫലി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമടങ്ങിയ ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് എം എ യൂസഫലി അറിയിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസഫലി പറഞ്ഞു. തുക ഉടൻ തന്നെ ബഷീറിന്റെ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.