• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇയിൽ 125 കി മീ വേഗതയിൽ പോകവെ കാറിന്റെ വേഗനിയന്ത്രണ സംവിധാനം തകരാറിലായി; പിന്നീട് ഡ്രൈവർ ചെയ്തത്

അൽ റഹ്മാനിയ ടണലിൽ വച്ചാണ് കാറിന്റെ വേഗ നിയന്ത്രണ സംവിധാനം തകരാറിലായത്

news18
Updated: May 30, 2019, 8:57 AM IST
യുഎഇയിൽ 125 കി മീ വേഗതയിൽ പോകവെ കാറിന്റെ വേഗനിയന്ത്രണ സംവിധാനം തകരാറിലായി; പിന്നീട് ഡ്രൈവർ ചെയ്തത്
പ്രതീകാത്മക ചിത്രം
news18
Updated: May 30, 2019, 8:57 AM IST
അബുദാബി: എമിറേറ്റ്സ് റോഡിലൂടെ അജ്മാനിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഡ്രൈവർ. ക്രൂസ് കൺട്രോളിൽ 130 കിലോമീറ്റർ വേഗം സെറ്റ് ചെയ്തുവെച്ചായിരുന്നു യാത്ര. അൽ റഹ്മാനിയ ടണലിൽ വച്ചാണ് വേഗ നിയന്ത്രണ സംവിധാനം തകരാറിലായത്. എന്തു ചെയ്യണമെന്ന് അറിയാതെ ഭയന്നുപോയ ഡ്രൈവർ പുലർച്ചെ 2.01ന് ഷാർജ പൊലീസിനെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു.

ഷാർജ പൊലീസിലെ ജനറൽ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ഡയറക്ടർ ലഫ്റ്റണന്റ് കേണൽ ജാസിം ബിൻ ഹാദ ഉടൻ ദുബായ് പൊലീസുമായി ബന്ധപ്പെട്ടു. കാറിന് സുരക്ഷ ഒരുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചു. സംഭവം നടക്കുമ്പോൾ റോ‍ഡിൽ അധികം വാഹനങ്ങളില്ലാത്തതും സഹായകമായി. കാർ ഡ്രൈവറുമായി ബന്ധപ്പെട്ട പൊലീസ് അധികൃതർ സുരക്ഷാ നിർദേശങ്ങൾ നൽകി. സീറ്റ് ബെൽറ്റ് മുറുക്കാനും ലൈറ്റുകൾ തെളിയിക്കാനും അവർ ഫോണിലൂടെ നിർദേശിച്ചു. ഒടുവിൽ ദുബായിലെ വാർസൻ മേഖലയിൽ വെച്ച് കാർ നിർത്തി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു.

അതിവേഗത്തിലോടിയ കാറിന് മുന്നിലേക്ക് പൊലീസ് പട്രോളിങ് വാഹനം പാഞ്ഞടുക്കുകയും അതിലേക്ക് ഇടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഇടിയുടെ ആഘാതത്തില്‍ വേഗം കുറഞ്ഞ കാറില്‍ നിന്ന് ക്രൂസ് കണ്‍ട്രോള്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. മറ്റു വാഹനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ പ്രയാസമുണ്ടാക്കാത്ത വിധമായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍.

Loading...

First published: May 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...