HOME » NEWS » Gulf »

രാപ്പകലില്ലാതെ വാട്സ്ആപ്പിൽ സന്ദേശങ്ങളയച്ചു; യുഎഇ പൗരനെതിരെ യുവതിയുടെ പരാതി

അർധരാത്രികളിൽപ്പോലും ഇയാൾ ശല്യപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.

News18 Malayalam | news18-malayalam
Updated: October 24, 2019, 3:30 PM IST
രാപ്പകലില്ലാതെ വാട്സ്ആപ്പിൽ സന്ദേശങ്ങളയച്ചു; യുഎഇ പൗരനെതിരെ യുവതിയുടെ പരാതി
whatsapp
  • Share this:
യുഎഇ: രാപ്പകലില്ലാതെ വാട്സ്ആപ്പിൽ സന്ദേശങ്ങളയച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെതിരെ യുവതി പരാതി നൽകി. ഫുജൈറ കോടതിയിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവാവ് മനഃപൂർവം തന്നെ ശല്യപ്പെടുത്തുകയാണെന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

also read:മക്കളെ പാഠം പഠിപ്പിക്കാൻ നാവിലൂടെ കത്രിക കുത്തിയിറക്കി ഒരമ്മ: വീഡിയോ വൈറൽ

താനും യുവാവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും താൻ ആവശ്യപ്പെടാതെ തന്നെ ഇയാൾ തനിക്ക് സന്ദേശങ്ങളും പോസ്റ്റുകളുമയക്കുകയാണെന്നും യുവതിയുടെ പരാതിയിലുണ്ട്.
അർധരാത്രികളിൽപ്പോലും ഇയാൾ ശല്യപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും പരാതിയിലുണ്ട്.
ഇതു കാരണം തനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരിക്കുന്നു.

യുവതിയുടെ പരാതിയിൽ യുവാവിനെ പൊലീസ് വിളിച്ചു വരുത്തി കോടതിയിൽ ഹാജരാക്കി. യുവതിയെ മനഃപൂർവം ശല്യപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് യുവാവ് കോടതിയിലറിയിച്ചു. സന്ദേശങ്ങളും പോസ്റ്റുകളും അയക്കുന്നത് നിർത്താൻ യുവതി ഒരിക്കൽ പോലും തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും യുവാവ് പറഞ്ഞു. യുവതിക്ക് ശല്യമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും സന്ദേശങ്ങൾ അയക്കുമായിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.

First published: October 24, 2019, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories