HOME » NEWS » Gulf »

അനുവാദമില്ലാതെ ടോയ് ലെറ്റിന്റെ വാതിൽ തള്ളിത്തുറന്നു; യുഎഇയിൽ കൗമാരക്കാരനെ മർദിച്ചയാൾക്കെതിരെ കേസ്

താൻ അകത്തുണ്ടായിരുന്നപ്പോൾ മനഃപൂർവ്വം ടോയ്‌ലറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നും ഇത് ലജ്ജയും കോപവും ഉണ്ടാക്കിയെന്നുമാണ് ഇയാൾ പറയുന്നത്.

News18 Malayalam | news18-malayalam
Updated: October 23, 2019, 8:35 PM IST
അനുവാദമില്ലാതെ ടോയ് ലെറ്റിന്റെ വാതിൽ തള്ളിത്തുറന്നു; യുഎഇയിൽ കൗമാരക്കാരനെ മർദിച്ചയാൾക്കെതിരെ കേസ്
court order
  • Share this:
യുഎഇ: കൗമാരക്കാരനെ മർദിക്കുകയും ചെറുതായി പരിക്കേൽക്കുകയും ചെയ്തുവെന്നാരോപിച്ച് യുഎഇ പൗരനെതിരെ ഫുജൈറ കോടതിയിൽ കേസ്. ഫുജൈറയിലെ ഒരു ഷോപ്പിംഗ് സെന്ററിലെ ടോയ് ലെറ്റിൽ വെച്ചാണ് കൗമാരക്കാരനെ ഇയാൾ മർദിച്ചത്.

താൻ അകത്തുണ്ടായിരുന്നപ്പോൾ മനഃപൂർവ്വം ടോയ്‌ലറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചുവെന്നും ഇത് ലജ്ജയും കോപവും ഉണ്ടാക്കിയെന്നുമാണ് ഇയാൾ പറയുന്നത്.

also read:'ജൂറികളെക്കാളും ഭേദപ്പെട്ടത് ഡെലിഗേറ്റ്സ്; അവർക്കാണാ അവകാശം കൊടുക്കേണ്ടത്': ജോയ് മാത്യു

ഉപദ്രവിക്കാനുദ്ദേശിച്ചല്ല കൗമാരക്കാരനെ മർദിച്ചതെന്നും തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ കോടതിയെ അറിയിച്ചിരിക്കുന്നത്. കൗമാരക്കാരൻ വാതിലിൽ മുട്ടിയിരുന്നുവെന്നും എന്നാൽ വാതിൽ പൂട്ടിയിരുന്നതിനാൽ താൻ മറുപടി നൽകിയില്ലെന്നും ഇയാൾ പറഞ്ഞു.

എന്നാൽ വാതിൽ തള്ളിത്തുറന്ന കൗമാരക്കാരൻ സുഹൃത്തുക്കൾക്കൊപ്പം തന്നെ നോക്കി ചിരിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. വിധി പുറപ്പെടുവിച്ചതിന് കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവയ്ക്കാൻ കോടതി ഉത്തരവിട്ടു.
First published: October 23, 2019, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories