നഷ്ടപരിഹാരവുമായി ഗള്‍ഫില്‍ നിന്നും സി.ഇ.ഒ നേരിട്ടെത്തി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
Updated: January 14, 2019, 1:40 PM IST
Updated: January 14, 2019, 1:40 PM IST
ചെങ്ങന്നൂര്‍: വിദേശിയായ ഒരു കമ്പനി സി.ഇ.ഒ ചെങ്ങന്നൂരിലെ ഒരു വീട്ടിലെത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
വെറുതെ എത്തിയതല്ല ഈ സി.ഇ.ഒ, ജോലിക്കിടെ മരിച്ചു പോയ തന്റെ ജീവനക്കാരന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും നഷ്ടപരിഹാരത്തുക കൈമാറാനുമായിരുന്നു സന്ദര്‍ശനം.
ചെങ്ങന്നൂര്‍ കടയിക്കാടിനു സമീപം താമസിക്കുന്ന ബിജുവാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ വച്ച് ജോലിക്കിടെ മരിച്ചത്. ഹൃദയാഘാതമായമായിരുന്നു മരണ കാരണം. കമ്പനി തന്നെ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കുടുംബാംഗങ്ങളെ കാണാന്‍ കമ്പനി സി.ഇ.ഒ ഒയ ലീ ചെങ്ങന്നൂരിലെത്തിയത്.
Also Read 'എപ്പോഴാണ് ഞങ്ങള്‍ക്കൊപ്പം ചേരുന്നത്?' അമലയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് രാഹുല്‍
ലീയുടെ കമ്പനിയിലെ പ്ലംബര്‍ ആയിരുന്നു ബിജു. ബിജുവിന്റെ ഭാര്യയെും അമ്മയെയും ആശ്വസിപ്പിച്ച ലീ ഇന്‍ഷൂറന്‍സും ജീവനക്കാരുടെ വിഹിതവും ഉള്‍പ്പെടെ 33.5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് മടങ്ങിയത്. സജന് ചാക്കോ എന്നയാളാണ് ഫോട്ടോ ഉള്‍പ്പെടെ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പനി സി.ഇ.ഒയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വെറുതെ എത്തിയതല്ല ഈ സി.ഇ.ഒ, ജോലിക്കിടെ മരിച്ചു പോയ തന്റെ ജീവനക്കാരന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും നഷ്ടപരിഹാരത്തുക കൈമാറാനുമായിരുന്നു സന്ദര്‍ശനം.
ചെങ്ങന്നൂര്‍ കടയിക്കാടിനു സമീപം താമസിക്കുന്ന ബിജുവാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ വച്ച് ജോലിക്കിടെ മരിച്ചത്. ഹൃദയാഘാതമായമായിരുന്നു മരണ കാരണം. കമ്പനി തന്നെ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിച്ചു. ഇതിനു പിന്നാലെയാണ് കുടുംബാംഗങ്ങളെ കാണാന്‍ കമ്പനി സി.ഇ.ഒ ഒയ ലീ ചെങ്ങന്നൂരിലെത്തിയത്.
Loading...