Nithin Chandran| ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ സ്മരണക്കായി കോഴിക്കോടേക്ക് ചാർട്ടേഡ് വിമാനം; നാട്ടിലേക്ക് മടങ്ങിയത് 225 യാത്രക്കാർ

ഗർഭിണികൾ ഉൾപ്പെടെ 13 യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ്

News18 Malayalam | news18-malayalam
Updated: June 27, 2020, 7:16 AM IST
Nithin Chandran| ദുബായിൽ മരിച്ച നിതിൻ ചന്ദ്രന്റെ സ്മരണക്കായി കോഴിക്കോടേക്ക് ചാർട്ടേഡ് വിമാനം; നാട്ടിലേക്ക് മടങ്ങിയത് 225 യാത്രക്കാർ
നിതിൻ ചന്ദ്രൻ
  • Share this:
ദുബായ്: ദുബായിൽ അന്തരിച്ച സാമൂഹ്യപ്രവർത്തകനായ നിതിൻ ചന്ദ്രന്റെ സ്മരണക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം. 225 യാത്രക്കാരാണ് ഷാർജയിൽ നിന്ന് കോഴിക്കോടേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിയത്. ഗർഭിണിയായ ഭാര്യക്ക് നാട്ടിലെത്താനായി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ നിതിൻ ചന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് ദുബായിൽ മരിച്ചത്.

Related News- നിതിൻ ചന്ദ്രന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തി; രക്തം ദാനം ചെയ്ത് സുഹൃത്തുക്കൾ

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിന്റെ യുവജന വിഭാഗമാണ് വിമാനം ചാർട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് വിമാനം നാട്ടിലേക്ക് തിരിച്ചത്. ഗർഭിണികൾ ഉൾപ്പെടെ 13 യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് അനുവദിച്ചതായി സംഘടനയിൽ അംഗമായ ബിബിൻ ജേക്കബിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

''സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻ ചന്ദ്രന്റെ സ്മരണക്കായാണ് വിമാനം ചാർട്ട് ചെയ്തത്. നിതിന് ഉചിതമായ സ്മരണാഞ്ജലി അർപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. തന്റെ ഭാര്യ ഉൾപ്പെടെയുളള ഗർഭിണികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ചത് നിതിനാണ്''- ജേക്കബ് പറഞ്ഞു.

TRENDING:Lamborghini| 3.89 കോടി രൂപയ്ക്ക് വാങ്ങിയ ലംബോർഗിനി സൂപ്പർ കാർ 20 മിനിറ്റിനുള്ളിൽ ഇടിച്ചു തകർന്നു! [NEWS]ലോക്ക്ഡൗൺ കാലത്തെ ബോറടി മാറ്റാൻ ടെറസിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ [PHOTOS]L'Oreal| 'വൈറ്റ്നിംഗ്', 'ഫെയർ' എന്നീ വാക്കുകൾ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ നിന്ന് മാറ്റാനൊരുങ്ങി ലോറിയലും [NEWS]

പ്രസവത്തിനായി ഭാര്യ ആതിര നാട്ടിലെത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് നിതിൻ ദുബായിൽ മരിച്ചത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. നിതിന്റെ മരണ വാർത്ത അറിയുന്നതിന് മുൻപേ ആതിര പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
First published: June 27, 2020, 7:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading