'ജനനേന്ദ്രിയും ഛേദിക്കും, അമ്മയെ ബലാല്‍സംഗം ചെയ്യും; ഭാര്യയുമായി ബന്ധമുള്ള യുവാവിന് ഭര്‍ത്താവിന്റെ ഭീഷണി

36 കാരനായ ശ്രീലങ്കക്കാരനാണ് ഇന്ത്യന്‍ യുവാവിന്റെ വാട്‌സ്ആപ്പിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്.

news18
Updated: March 24, 2019, 8:52 AM IST
'ജനനേന്ദ്രിയും ഛേദിക്കും, അമ്മയെ ബലാല്‍സംഗം ചെയ്യും; ഭാര്യയുമായി ബന്ധമുള്ള യുവാവിന് ഭര്‍ത്താവിന്റെ ഭീഷണി
Hacked-knife
  • News18
  • Last Updated: March 24, 2019, 8:52 AM IST
  • Share this:
ദുബായ്: ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജനനേന്ദ്രിയം ഛേദിക്കുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യന്‍ യുവാവിന് ഭീഷണി. ദുബായില്‍ ഷെഫായ ശ്രീലങ്കന്‍ സ്വദേശിയാണ് ഇന്ത്യക്കാരന് വാട്‌സ്ആപ്പിലൂടെ ഭീഷണി മുഴക്കിയത്. ഭീഷണിയുണ്ടെന്ന് കാട്ടി യുവാവ് നല്‍കിയ പരാതിയില്‍ ദുബായ് കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയാണ്.

36 കാരനായ ശ്രീലങ്കക്കാരനാണ് ഇന്ത്യന്‍ യുവാവിന്റെ വാട്‌സ്ആപ്പിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും അമ്മയെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ ഷെഫ് ജനനേന്ദ്രിയം ഛേദിക്കുമെന്നും മെസേജ് അയച്ചു.

Also Read: യുവതിയെ പീഡിപ്പിച്ചു; ദുബായില്‍ ടൈപ്പിസ്റ്റ് പിടിയില്‍

തന്റെ വാട്‌സ്ആപ്പില്‍ വന്ന സന്ദേശങ്ങല്‍ കാട്ടി 33 കാരനായ ഇന്ത്യന്‍ യുവാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സന്ദേസം ലഭിച്ചപ്പോള്‍ പേടിതോന്നിയെന്നും അതുകൊണ്ടാണ് പൊലീസിനെ സമീപിച്ചതെന്നും യുവാവ് പറഞ്ഞു. 'അയാള്‍ എന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി അപമാനിക്കുകയും ചെയ്തു.' പരാതിയില്‍ പറയുന്നു.

അല്‍ റാഫ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീലങ്കന്‍ സ്വദേശി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ അടുത്ത വാദം ഏപ്രില്‍ പത്തിലേക്ക് മാറ്റിവെച്ചു.

First published: March 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading